പാറശ്ശാല: അമരവിള എക്സൈസ് ചെക്പോസ്റ്റില്‍ 10.15 ഗ്രാം എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍. ബുധനാഴ്ച ഉച്ചക്ക് ചെക്പോസ്റ്റില്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സി.പി. പ്രവീണിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹനപരിശോധനയിൽ നാഗര്‍കോവിലില്‍നിന്ന് വന്ന കാര്‍ യാത്രക്കാരനായ നെടുമങ്ങാട് താലൂക്കില്‍ വട്ടപ്പാറ വില്ലേജില്‍ ചിറ്റാഴ ദേശത്ത് പുന്നക്കുന്ന് ജെബിന് നിവാസില്‍ ജസ്റ്റിന് രാജിനെയാണ് (21) അറസ്റ്റ് ചെയ്തത്.
ഇയാള്‍ ബംഗളൂരുവില്‍നിന്ന് എം.ഡി.എം.എ വാങ്ങി ടൂറിസ്റ്റ് ബസില്‍ നാഗര്‍കോവിലില്‍ എത്തുകയും അവിടെനിന്ന് ടാക്സി കാറില്‍ തിരുവനന്തപുരത്തേക്ക് വരികയുമായിരുന്നു. ഇയാളുടെ കൂട്ടാളി കവടിയാര്‍ സ്വദേശിയെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. ടെക്നോപാര്‍ക് ഉള്‍പ്പടെ ഇടങ്ങളില്‍ ലഹരിവിതരണത്തിന്റെ പ്രധാന കണ്ണിയാണിയാള്.
ഇയാള്‍ക്കെതിരെ അന്വേഷണം ആരംഭിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സി.പി. പ്രവീണ്‍, എക്സൈസ് ഇന്‍സ്പെക്ടര്‍ മോനി രാജേഷ്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ നജിമുദീന്‍, മുഹമ്മദ് മിലാദ്, ശ്രീകാന്ത് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.