മ​ഹേ​ഷ്

ഓട്ടോറിക്ഷയില്‍നിന്ന് പണംകവർന്ന കേസിൽ പ്രതി പിടിയിൽ

പാ​റ​ശ്ശാ​ല: താ​ലൂ​ക്കാ​ശു​പ​ത്രി​യി​ല്‍ പാ​ര്‍ക്ക് ചെ​യ്തി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യി​ല്‍നി​ന്ന് 10,000 രൂ​പ മോ​ഷ്ടി​ച്ച യു​വാ​വ് അ​റ​സ്റ്റി​ല്‍. പാ​റ​ശ്ശാ​ല ക​രു​മാ​നൂ​ര്‍ സ്വ​ദേ​ശി മ​ഹേ​ഷാ​ണ് (20) അ​റ​സ്റ്റി​ലാ​യ​ത്. ഒ​രാ​ഴ്ച മു​മ്പ് പാ​റ​ശ്ശാ​ല താ​ലൂ​ക്കാ​ശു​പ​ത്രി​യി​ല്‍ രോ​ഗി​യെ കാ​ണാ​നാ​യെ​ത്തി​യ പ​ര​ശു​വ​യ്ക്ക​ല്‍ സ്വ​ദേ​ശി​യാ​യ സ​ന്തോ​ഷി​ന്റെ ഓ​ട്ടോ​റി​ക്ഷ​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന പ​ണ​മാ​ണ് മോ​ഷ്ടി​ച്ച​ത്.

സ്വ​ർ​ണം പ​ണ​യ​പ്പെ​ടു​ത്തി ല​ഭി​ച്ച തു​ക​യാ​യി​രു​ന്നു ഇ​ത്. രോ​ഗി​യെ ക​ണ്ട​ശേ​ഷം അ​ര​മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ഓ​ട്ടോ​യി​ലെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണം ന​ട​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്. തു​ട​ര്‍ന്ന് പാ​റ​ശ്ശാ​ല പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി. സി.​സി.​ടി.​വി പ​രി​ശോ​ധ​ന ന​ട​ത്തി​യ ശേ​ഷ​മാ​ണ് പ്ര​തി​യെ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ച്ച​തും അ​റ​സ്റ്റ് ചെ​യ്ത​തും. 

Tags:    
News Summary - Accused arrested in case of stealing money from autorickshaw

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.