പാറശ്ശാല: കടയ്ക്കു മുന്നില്‍ വാഹനം പാര്‍ക്ക് ചെയ്തതിന് സൈനികനെയും സഹോദരനെയും മർദിച്ച സംഭവത്തില്‍ മൂന്നുപേര്‍ പിടിയിലായി. ടെക്സ്റ്റൈല്‍സ് ഉടമയും പാറശ്ശാല ഇഞ്ചിവിള ഹാന്‍സില്‍ വീട്ടില്‍ അയ്യൂബ് ഖാന് (60 ), അദ്ദേഹത്തിന്റെ മകന് ആലിഫ്ഖാന്‍ (20), സുഹൃത്ത് ചെങ്കല്‍ വട്ടവിള തടിക്കാട്ടില്‍ വീട്ടില്‍ സജിന്‍ (27 )എന്നിവരാണ് പിടിയിലായത്. കഴിഞ്ഞദിവസം പാറശ്ശാല കോട്ടവിള സ്വദേശിയും സൈനികനുമായ സ്മിജു (28), ജ്യേഷ്ഠന് സ്മിനു (30 )എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. സൈനികന്റെ ജ്യേഷ്ഠനായ
സ്മിനുവിന്റെ കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങുമായി ബന്ധപ്പെട്ട് സാധനം വാങ്ങാനായി പാറശ്ശാലയില്‍ എത്തി പെട്രോള്‍ പമ്പിന് സമീപത്തുള്ള രാജാറാണി
ടെക്സ്റ്റൈല്സിനു മുന്നില്‍ കാര്‍ പാര്‍ക്ക് ചെയ്ത് മറ്റൊരു കടയില്‍ കയറി സാധനവും വാങ്ങി തിരികെ എത്തിയപ്പോള്‍ കട ഉടമ അയ്യൂബ് ഖാനുമായുണ്ടായ വാക്ക്തര്‍ക്കമാണ് സംഘർഷത്തില്‍ കലാശിച്ചത്.
സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്.എസ്. സജി, സബ് ഇന്‍സ്പെക്ടര്‍ ദീപു, സി.പി.ഒമാരായ ഗോപിനാഥന്, ഷാജു, രഞ്ജിത്ത്, സാജന്, പ്രദീപ് എന്നിവരുടെ നേതൃത്വത്തിലെ സംഘമാണ് പ്രതികളെ പിടികൂടിയത്. നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.