പാറശ്ശാല: നിരോധിത പുകയില ഉല്പന്നങ്ങളുമായി ഒരാള്‍ അറസ്റ്റില്‍. ചെങ്കവിളയില്‍ സെബാസ്റ്റ്യന്സ്റ്റോര് എന്ന പേരില്‍ ഹോള്‍സെയില്‍ പലചരക്ക് കട നടത്തി വന്ന കാരോട് ചെങ്കവിള സ്വദേശിയായ ആംബ്രോസാണ് പൊഴിയൂര്‍ പൊലീസിന്റെ പിടിയിലായത്. പലചരക്ക് കടയുടെ മറവിലാണ് നിരോധിത പുകയില ഉല്പന്നങ്ങള് വില്പന നടത്തി വന്നിരുന്നത്.
തമിഴ്നാട്ടില്‍ നിന്ന് എത്തിക്കുന്ന പുകയില ഉല്പന്നങ്ങള് രഹസ്യമായി അതിര്‍ത്തി പ്രദേശങ്ങളില്‍ വില്പന നടത്തിയിരുന്നതായി കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊഴിയൂര്‍ സി.ഐ സതികുമാറിന്റ നേതൃത്വത്തിലുള്ള പൊലീസ് പരിശോധന നടത്തിയത്. കടയില്‍ നിന്ന് മൂന്ന് ചാക്കുകളിലായി 1730 പാക്കറ്റ് നിരോധിത പുകയില ഉല്പന്നങ്ങളാണ് കണ്ടെത്തിയത്. ഉല്പന്നങ്ങള്ക്ക് 23,000 രൂപയോളം വില വരുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.