അ​നി​ല്‍കു​മാ​റി​ന്റെ വീടും കാറും അ​ക്ര​മി​ക​ൾ ത​ക​ർ​ത്ത​നി​ല​യി​ൽ 

അമരവിളയില്‍ മുന്‍ എസ്.ഐയുടെ വീടിനുനേരെ ആക്രമണം

പാ​റ​ശ്ശാ​ല: അ​മ​ര​വി​ള​യി​ല്‍ റി​ട്ട. എ​സ്.​ഐ​യു​ടെ വീ​ട് അ​ക്ര​മി​ക​ള്‍ അ​ടി​ച്ചു​ത​ക​ര്‍ത്തു. വെ​ള്ളി​യാ​ഴ്ച പു​ല​ര്‍ച്ച ര​ണ്ടി​നാ​യി​രു​ന്നു സം​ഭ​വം. അ​മ​ര​വി​ള ചെ​ക്ക് പോ​സ്റ്റി​ന്​ സ​മീ​പം റി​ട്ട. എ​സ്.​ഐ അ​നി​ല്‍കു​മാ​റി​ന്റെ അ​ച്യു​തം വീ​ടാ​ണ്​ ആ​ക്ര​മി​ച്ച​ത്. പു​ല​ര്‍ച്ച ര​ണ്ടി​ന്​ ജ​ന​ല്‍ ചി​ല്ല​ക​ളും കാ​റും അ​ടി​ച്ചു​ത​ക​ര്‍ക്കു​ന്ന ശ​ബ്ദം കേ​ട്ടാ​ണ് വീ​ട്ടു​കാ​ര്‍ ഉ​ണ​ര്‍ന്ന​ത്. അ​നി​ല്‍കു​മാ​ര്‍ വാ​തി​ല്‍ തു​റ​ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും ഭാ​ര്യ ത​ട​ഞ്ഞു. തു​ട​ര്‍ന്ന് വി​ള​ക്കു​ക​ൾ തെ​ളി​ച്ച​തോ​ടെ അ​ക്ര​മി​ക​ള്‍ ബൈ​ക്കു​ക​ളി​ൽ സ്ഥ​ലം​വി​ട്ടു. മൂ​ന്ന് ബൈ​ക്കു​ക​ളി​ലാ​യി ആ​റു​പേ​രാ​ണ്​ അ​ക്ര​മി സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​തെ​ന്ന്​ അ​നി​ല്‍കു​മാ​റും മ​ക​നും പൊ​ലീ​സി​നോ​ട്​ പ​റ​ഞ്ഞു. തി​രു​വ​ന​ന്ത​പു​രം എ​സ്.​പി ഓ​ഫി​സി​ല്‍നി​ന്ന്​ എ​സ്.​ഐ ആ​യി​രി​ക്കെ മൂ​ന്നു​മാ​സം മു​മ്പാ​ണ് അ​നി​ല്‍കു​മാ​ര്‍ വി​ര​മി​ച്ച​ത്.

ത​നി​ക്ക് ശ​ത്രു​ക്ക​ളി​ല്ലെ​ന്ന് അ​നി​ല്‍കു​മാ​ര്‍ പ​റ​യു​ന്നു. മ​ക​ള്‍ ധ​നു​വ​ച്ച​പു​രം വി.​ടി.​എം എ​ൻ.​എ​സ്.​എ​സ് കോ​ള​ജി​ലാ​ണ് പ​ഠി​ക്കു​ന്ന​ത്. അ​വി​ടെ എ.​ബി.​വി.​പി മാ​ത്ര​മാ​ണ് നി​ല​വി​ലു​ള്ള​ത്. അ​വ​ര്‍ സം​ഘ​ട​ന പ്ര​വ​ര്‍ത്ത​ന​ത്തി​ന് നി​ര്‍ബ​ന്ധി​ച്ച് വി​ദ്യാ​ർ​ഥി​ക​ളെ കൊ​ണ്ടു​പോ​കു​ന്ന​ത് പ​തി​വാ​യ​തി​നാ​ല്‍ വീ​ട്ടി​ല്‍ വ​ന്ന് മ​ക​ള്‍ പ​രാ​തി പ​റ​ഞ്ഞി​രു​ന്നു. ഇ​നി വി​ളി​ക്കു​ന്ന ദി​വ​സം കോ​ള​ജി​ല്‍ പോ​കേ​ണ്ടെ​ന്ന് അ​നി​ല്‍കു​മാ​ര്‍ മ​ക​ളോ​ട് പ​റ​ഞ്ഞി​രു​ന്നു. തു​ട​ർ​ന്ന്​ പ​ല പ​രി​പാ​ടി​ക​ള്‍ക്കും മ​ക​ള്‍ പ​ങ്കെ​ടു​ത്തി​ല്ല. ഇ​തി​ന്റെ പ​ക​പോ​ക്ക​ലാ​കാം ആ​ക്ര​മ​ണ​ത്തി​ന്​ പി​ന്നി​ലെ​ന്ന് അ​നി​ല്‍കു​മാ​ര്‍ പ​റ​യു​ന്നു.

മി​നി​റ്റു​ക​ള്‍ മാ​ത്രം നീ​ണ്ട ആ​ക്ര​മ​ണ​ത്തി​ല്‍ വീ​ടി​ന്​ മു​ന്നി​ല്‍ പാ​ര്‍ക്ക് ചെ​യ്തി​രു​ന്ന ആ​ള്‍ട്ടോ കാ​ര്‍ പൂ​ര്‍ണ​മാ​യി ത​ക​ര്‍ത്തു. ബൈ​ക്കു​ക​ളും വീ​ടി​ന്റെ ജ​ന​ലു​ക​ളും ത​ക​ർ​ത്തു. നെ​യ്യാ​റ്റി​ന്‍ക​ര പൊ​ലീ​സി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ വി​ര​ല​ട​യാ​ള​വി​ദ​ഗ്ധ​ർ തെ​ളി​വ്​ ശേ​ഖ​രി​ച്ചു. സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ള​ട​ക്കം പ​രി​ശോ​ധ​ന ന​ട​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Tags:    
News Summary - Attack on former SI's house in Amaravila

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.