പാറശ്ശാല: മൂന്നുവര്‍ഷത്തിലധികമായി തകര്‍ന്നുകിടക്കുന്ന ചാരോട്ടുകോണം-കുളത്തൂര്‍ റോഡിന് 45 ലക്ഷം അനുവദിച്ചിട്ടും നിര്‍മാണം തുടങ്ങുന്നില്ല. ഉടമസ്ഥാവകാശത്തര്‍ക്കം കാരണം പഞ്ചായത്തും പൊതുമരാമത്ത് വകുപ്പും അറ്റകുറ്റപ്പണി നടത്താതെവന്നതോടെയാണ് റോഡിന്റെ തകര്‍ച്ച ആരംഭിച്ചത്.
മൂന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള വിദ്യാര്‍ഥികളുടെയും കുളത്തൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്കുള്ള രോഗികളുടെയും ആശ്രയമായിരുന്നു റോഡ്. തകര്‍ന്ന റോഡിലൂടെ ഓട്ടോറിക്ഷകളും പോകാതായതോടെ ഇവിടങ്ങളിലേക്കെത്തേണ്ട യാത്രക്കാര്‍ കിലോമീറ്ററുകള്‍ ചുറ്റി ഉച്ചക്കട വഴിയാണ് പോകുന്നത്. റോഡിന്റെ ഉടമസ്ഥത സംബന്ധിച്ച തര്‍ക്കത്തിന് പരിഹാരമായതിനെത്തുടര്ന്ന് മൂന്നുമാസം മുമ്പ് എം.എല്‍.എ ഫണ്ടില്‍നിന്ന് റോഡ് നിര്‍മാണത്തിന് 45 ലക്ഷം അനുവദിക്കുകയും കരാര്‍ നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. എന്നാല്‍ നിര്‍മാണം ആരംഭിച്ചില്ല.
റോഡിന് ഇരുവശത്തും മെറ്റല്‍ പാകുക മാത്രമാണ് ചെയ്തത്. കുടിവെള്ളപദ്ധതിയുടെ പൈപ്പിടല്‍ ജോലികള്‍ പൂര്‍ത്തീകരിച്ചശേഷം ടാറിടുമെന്നാണ് കരാറുകാരന് പറഞ്ഞത്. എന്നാല്‍ പൈപ്പിടല്‍ പൂര്‍ത്തീകരിച്ച് രണ്ടുമാസം കഴിഞ്ഞിട്ടും നിര്‍മാണം പുനരാരംഭിക്കാന്‍ കരാറുകാരന് തയാറാകുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.