പാറശ്ശാല: ചെങ്കല്‍ പഞ്ചായത്തിലെ വട്ടവിള കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍മാരും നഴ്സുമാരും ഇല്ലാത്തത് രോഗികളെ വലക്കുന്നു. ആശുപത്രിയില്‍ വെള്ളം ഇല്ലാതായിട്ട് ആഴ്ചകള്‍ കഴിഞ്ഞിട്ടും അധികൃതര്‍ക്ക് അനക്കമില്ല. കെട്ടിടത്തിലെ അശാസ്ത്രീയ വൈദ്യുതീകരണം കാരണം ദിവസം നിരവധി തവണ വൈദ്യുതി പോകുന്നതും പതിവാണ്. കിടത്തി ചികിത്സക്ക് കെട്ടിടവും മറ്റ് സജ്ജീകരണങ്ങളും ഒരുക്കിയെങ്കിലും ഫയലില്‍ മാത്രമായി. ഇടുങ്ങിയ മുറിയിലാണ് ഇവിടത്തെ ലാബ് പ്രവര്‍ത്തിക്കുന്നത്.
ആവശ്യത്തിന് ജീവനക്കാരുമില്ല. ഇവിടെ മൂന്ന് ഡോക്ടര്‍മാരാണ് നിലവില്‍ ഉണ്ടായിരുന്നത്. അവധിയിലുള്ള ഡോക്ടര്‍ക്ക് പകരം ഡോക്ടറെ നിയമിക്കാത്തതും ഇവിടത്തെ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാക്കുന്നു. ഒരു സ്റ്റാഫ് നഴ്സും പഞ്ചായത്ത് നിയമിച്ച മറ്റൊരു നഴ്സും എന്‍.എച്ച്.എം നഴ്സും മാത്രമാണ് നിലവിലുള്ളത്. മാസങ്ങള്‍ക്കുമുമ്പ് ഒരാഴ്ചയോളം വൈദ്യുതി ഇല്ലാതിരുന്നതിനാല്‍ ഡോക്ടര്‍മാര്‍ ആശുപത്രിയുടെ പുറത്തിരുന്ന് ചികിത്സ നടത്തി പ്രതിഷേധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.