പാറശ്ശാല: പട്ടാപ്പകല്‍ 10 വയസ്സുകാരനെ തട്ടിക്കൊണ്ടുപോയതായി പരാതി. ബുധനാഴ്ച വൈകീട്ട് 4.15 നാണ് സംഭവം. പനങ്ങാട്ടുകരി വാര്‍ഡിലെ കല്ലുവിളയില്‍ നിന്നാണ് തട്ടിക്കൊണ്ടുപോയത്. സ്കൂള്‍ കഴിഞ്ഞ് വീട്ടിലെത്തിയ ആദില്‍ എസ്. ബാബു സ്കൂളില്‍ നിന്നുവന്ന ശേഷം സാധനം വാങ്ങാന്‍ തൊട്ടടുത്ത കടയിലേക്ക് പോകുമ്പോഴായിരുന്നു സംഭവം.
സ്വിഫ്റ്റ് കാറിലെത്തിയ സംഘമാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് ആദില്‍ പറഞ്ഞു. ഭീഷണിപ്പെടുത്തി ഷര്‍ട്ട് ഊരിയെടുത്ത് അര കിലോമീറ്റര്‍ മാറിയുള്ള കോരക്കുളത്തിനു സമീപമിറക്കിവിട്ടു. നാട്ടുകാര്‍ കുട്ടിയെ വീട്ടിലെത്തിച്ചു.
അമരവിള കല്ലുവിള സാഗറില്‍ സുന്ദര്‍ ബാബുവിന്റെയും ശാലിനി സൂര്യയുടെയും മകനാണ് ആദില്‍. നെയ്യാറ്റിന്‍കര സെന്റ് തെരേസാസ് കോണ്‍വെന്റ് സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.