പാറശ്ശാല: കളത്തൂരിലെ കുളങ്ങളും ചതുപ്പുനിലങ്ങളും കാവുകളും നാടിന്റെ ജലസ്രോതസ്സുകളാണെന്ന ബോധ്യം കുട്ടികളിലുണ്ടാക്കി ജലസംരക്ഷണയാത്ര. കുളത്തൂര്‍ ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി സ്കൂളിലെ സ്കൂള്‍ സോഷ്യല്‍ സർവിസ് സ്കീമാണ് ജലസംരക്ഷണ യാത്ര സംഘടിപ്പിച്ചത്. ജൈവവൈവിധ്യത്തിന്റെയും ആവാസവ്യവസ്ഥയുടെയും ഉറവിടമാണ് വിശുദ്ധ വനമെന്നറിയപ്പെടുന്ന കാവുകള്‍. വേനല്‍ക്കാലത്ത് കുടിവെള്ളത്തിനായി ഈ നീരുറവകളാണ് തങ്ങള്‍ക്ക് തണലേകുന്നതെന്ന് മനസ്സിലാക്കിയ കുട്ടികള്‍ ഇവയെ സംരക്ഷിക്കാനുള്ള സത്വരനടപടി കൈക്കൊള്ളാന്‍ പഞ്ചായത്തിന് നിവേദനം നല്കാൻ തീരുമാനിച്ചു.
നാഗര്മഠം കാവിലെ ഇരുന്നൂറ്റമ്പതിലധികം വര്‍ഷം പഴക്കമുള്ള ആലിന്ചുവട്ടില് ഒത്തുകൂടിയ യോഗത്തില്‍ പ്രഥമാധ്യാപകന് അശോക കുമാര്‍, വൈസ് പ്രസിഡന്റ് സന്തോഷ്, എസ്. പുഷ്കരന് നായര്‍ എന്നിവര്‍ നാട്ടിലെ കാവുകളുടെ ചരിത്രവും പ്രാധാന്യവും കുട്ടികളെയറിയിച്ചു. അധ്യാപകരായ അനില്‍കുമാര്‍ വി.ആര്, എസ്. അജികുമാര്‍, ഷാജിന്, സുധ, രാജമേബല്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.