ക​ഞ്ചാ​വും മ​യ​ക്കു​മ​രു​ന്ന് ഗു​ളി​ക​ക​ളു​മാ​യി പി​ടി​യി​ലാ​യ

ദ​മ്പ​തി​ക​ള്‍ 

കഞ്ചാവും മയക്കുമരുന്ന് ഗുളികകളുമായി ദമ്പതികള്‍ പിടിയില്‍

പാറശ്ശാല: കുടപ്പനമൂടിന് സമീപം നുള്ളിയോട് ഭാഗത്ത് 25 ഗ്രാം കഞ്ചാവും ഒമ്പത് മയക്കുമരുന്ന് ഗുളികകളും കൈവശം െവച്ച വഴിച്ചാല്‍ നുള്ളിയോട് സ്വദേശികളായ ഷാഹുല്‍ ഹമീദ്, ഷംന എന്നിവരെ അറസ്റ്റ് ചെയ്തു.

കേസിന്റെ തുടര്‍ നടപടികള്‍ക്കായി തൊണ്ടി സാധനങ്ങളും പ്രതികളെയും കാട്ടാക്കട റേഞ്ച് ഓഫിസിലേക്ക് കൈമാറി. നെയ്യാറ്റിന്‍കര എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ.പി. ഷാജഹാൻ, പ്രിവന്റിവ് ഓഫിസര്‍ സുനില്‍രാജ്, സിവില്‍ എക്‌സൈസ് ഓഫിസര്‍ അര്‍ജുന്‍, ലാല്‍കൃഷ്ണ, അനീഷ്‌കുമാര്‍, സുബാഷ് കുമാര്‍, വിജേഷ്, വനിത സിവില്‍ എക്സൈസ് ഓഫിസര്‍ ഹരിത മോഹന്‍ എന്നിവര്‍ അടങ്ങുന്ന സംഘമാണ് ദമ്പതികളെ പിടികൂടിയത്.

Tags:    
News Summary - Couple arrested with cannabis and drug pills

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.