പാറശ്ശാല: കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് സി.പി.എം നടത്തിയ പാര്‍ട്ടി പരിപാടിയില്‍ നിരവധി പേരെ പങ്കെടുപ്പിച്ചത് വിവാദമായി.
ഇന്നലെ ചെങ്കല്‍ പഞ്ചായത്തിലെ കാരിയോട് നടന്ന പാര്‍ട്ടി പരിപാടിയിലാണ് അമ്പതിലധികം പേര് പങ്കെടുത്തതായി ആക്ഷേപമുയർന്നത്.
ബി.ജെ.പിയിൽനിന്നും സംഘ്പരിവാര്‍ സംഘടനയില്‍നിന്നും വന്നവര്‍ക്ക് പാര്‍ട്ടിയില്‍ മെംബര്‍ഷിപ് നല്ക്കുന്നതിന് സംഘടിപ്പിച്ച ചടങ്ങിലാണ് കോവിഡ് മാനന്ധങ്ങള്‍ ലംഘിക്കപ്പെട്ടത്.
ചെങ്കല്‍ പഞ്ചായത്ത് പ്രസിഡൻറ് രാജ്കുമാറിെൻറയും നെയ്യാറ്റിന്‍കര എം.എൽ.എ ആൻസലെൻറയും നേതൃത്വത്തില്‍ നടന്ന പാര്‍ട്ടി പരിപാടിയില്‍ ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും പങ്കെടുത്തിരുന്നു.
കോവിഡ് വ്യാപനം രൂക്ഷമായ പഞ്ചായത്തുകളിലൊന്നാണ് ചെങ്കല്‍ പഞ്ചായത്ത് . ഇവിടെ എട്ട് വാര്‍ഡുകള്‍ പൂര്‍ണമായും കണ്ടെയ്ൻമെൻറ് സോണിലാണ്.
ഈ വാര്‍ഡുകളില്‍നിന്ന് ആരും തന്നെ പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ് ചെങ്കല്‍ പഞ്ചായത്തുതന്നെ നല്കിയിരുന്നതുമാണ്.
അതേസമയം ചെങ്കല്‍ പഞ്ചായത്തിലെ ബി.ജെ.പിയുടെയോ സംഘ്പരിവാര്‍ സംഘടകളില്നിന്നോ മെംബര്‍ഷിപ്പുള്ള ആരും തന്നെ പിരിഞ്ഞുപോയിട്ടില്ലെന്ന് ബി.ജെ.പി ചെങ്കല്‍ മണ്ഡലം പ്രസിഡൻറ് പ്രശാന്ത് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.