പാറശ്ശാല: സി.എസ്.ഐ സഭ ഭരണനേതൃത്വത്തിലെ തര്‍ക്കത്തെതുടര്‍ന്ന് പാറശ്ശാല ചെറുവാരക്കോണം സി.എസ്.ഐ ലോ കോളജില്‍ പുതുതായി ചാര്‍ജെടുത്ത മാനേജരെ ഒരുവിഭാഗം മര്‍ദ്ദിച്ചു. വലിച്ചിഴച്ച് ഓഫീസില്‍ നിന്ന് പുറത്താക്കിയതായി പരാതി. സി.എസ്.ഐ ദക്ഷിണ കേരള മഹായിടവക മുന്‍ മോഡറേറ്റര്‍ ബിഷപ്പ് ധര്‍മ്മരാജ് റസാലത്തെ അനുകൂലിക്കുന്നവരാണ് മാനേജര്‍ അഡ്വ. സുനില്‍രാജിനെ ആക്രമിച്ചതെന്നാണ് പരാതി.
ബൈക്കുകളിലും കാറിലുമായി എത്തിയ 12 പേര് ചേര്‍ന്നാണ് ബലം പ്രയോഗിച്ച് പുറത്താക്കിയതെന്ന് സുനില്‍രാജ് പറഞ്ഞു. ജൂണ്‍ 15നാണ് സുനില്‍രാജ് ചുമതലയേറ്റത്.
കഴിഞ്ഞ ദിവസം രാവിലെ കോളജില്‍ യോഗം നടന്നു. പിന്നാലെയാണ് അനിഷ്ട സംഭവങ്ങളുണ്ടായത്. കോളജിന്റെ താഴത്തെ നിലയിലെ ഓഫീസിലായിരുന്ന സുനില്‍രാജിനെ സംഘം വലിച്ചിഴച്ച് പുറത്താക്കുകയും മര്‍ദ്ദിക്കുകയുമായിരുന്നു. സംഭവസമയത്ത് സുരക്ഷാ ഉദ്യോഗസ്ഥര്‍ ആരും തന്നെ കോളജിലുണ്ടായിരുന്നില്ല.
മൊബൈല്‍ ഫോണ്‍, മൂന്ന് പവന്റെ മാല, മോതിരം, 8000 രൂപ എന്നിവ അക്രമികള്‍ തട്ടിയെടുത്തതായി ആരോപണമുണ്ട്. വലിച്ചിഴച്ചതിനെ തുടര്‍ന്ന് കാല്‍മുട്ടിന് പരിക്കേറ്റ സുനില്‍രാജിനെ പാറശാല താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന് പാറശാല പൊലീസ് സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു. കോളജിലെ സി.സി.ടിവിയുടെ മെമ്മറി കാര്‍ഡ് അക്രമികള്‍ കടത്തിക്കൊണ്ടു പോയതായും ആരോപണമുണ്ട്. കോളജിന് സമീപത്തെ കെട്ടിടങ്ങളിലെ സി.സി.ടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.