പാറശ്ശാല: സഹപാഠി നല്‍കിയ ശീതളപാനീയം കുടിച്ച് ആറാം ക്ലാസുകാരന്‍ അശ്വിന്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയുള്ളതിനാല്‍ തമിഴ്നാട് ഡി.ജി.പി കേസന്വേഷണം സി.ബി.സി.ഐ.ഡിക്ക് കൈമാറി.
കളിയിക്കാവിള മെതുകുമ്മല്‍ സ്വദേശികളായ സുനില്‍-സോഫിയ ദമ്പതികളുടെ മകന്‍ അശ്വിന്‍ കഴിഞ്ഞ 24ന് പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ മറ്റോരു വിദ്യാർഥി നല്‍കിയ ശീതളപാനീയം കുടിച്ചതിനെ തുടര്‍ന്ന് നെയ്യാറ്റിന്‍കര സ്വകാര്യാശുപത്രിയില്‍ പരിചരണത്തിലിരിക്കെ മരിച്ചിരുന്നു.
മകന്റെ മരണത്തിന് പിന്നിലുള്ളവരെ അറസ്റ്റ് ചെയ്യാതെ മൃതദേഹം വാങ്ങില്ലെന്ന് കുട്ടിയുടെ അച്ഛന്‍ മാധ്യമങ്ങളോട് പറഞ്ഞതിന് പിന്നാലെ പൊലീസിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം നടത്തി. ബുധനാഴ്ച വൈകീട്ട് അതന്‍കോട് ജങ്ഷനിലായിരുന്നു പ്രതിഷേധം. ശീതളപാനീയം നല്‍കിയ കുട്ടിയെ അറസ്റ്റ് ചെയ്യാതെ സ്‌കൂളിന് സുരക്ഷ നല്‍കുന്നുവെന്നാരോപിച്ചായിരുന്നു സമരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.