പാറശ്ശാല: യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ റിമാൻഡ് ചെയ്തു. ചെങ്കല്‍ വട്ടവിള കീഴ്‌കൊല്ല പുല്ലുവിള തോമസ് ഭവനില്‍ തോമസ് (43) മരിച്ചതുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്ത ചെങ്കല്‍ വട്ടവിള കുഴിച്ചാണി അശ്വതി ഭവനില്‍ ജോണിയെയാണ് (51) തിങ്കളാഴ്ച റിമാൻഡ് ചെയ്തത്.
ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രി 11 ഒാടെ വട്ടവിള കുഴിച്ചാണി ആര്‍.സി ചര്‍ച്ചിന് സമീപത്തെ റോഡരികിലാണ് തോമസിെൻറ മൃതദേഹം കണ്ടെത്തിയത്. ശരീരത്തിെൻറ വിവിധ ഭാഗങ്ങളില്‍ മർദനത്തിെൻറ പാടുകള്‍ കണ്ടെത്തിയിരുന്നു. അപ്പോള്‍തന്നെ ഇതൊരു കൊലപാതകമാണെന്ന സൂചനകിട്ടി. തുടര്‍ന്ന് പാറശ്ശാല പൊലീസ് മേല്‍നടപടി സ്വീകരിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയപ്പോള്‍ മരണകാരണം കൊലപാതകമാണെന്ന് തെളിഞ്ഞു.
പൊലീസ് നടത്തിയ അന്വേഷണത്തില്‍ വട്ടവിള ജങ്ഷന് സമീപത്ത് തോമസ് ജോണിയുടെ ഇരുചക്രവാഹനത്തില്‍ കയറിപ്പോയതായി കണ്ടെത്തി. തുടര്‍ന്ന് തന്ത്രപരമായി ജോണിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകം തെളിഞ്ഞത്. മെത്തക്കച്ചവടത്തിനായി പോകുന്ന തോമസും പ്രതിയായ ജോണിയും സ്ഥിരം മദ്യപാനികളാണെന്ന് പൊലീസ് പറഞ്ഞു.
ഇക്കഴിഞ്ഞ 23ന് വൈകീട്ട് ഇവരുടെ വീടിന് സമീപത്തെ ഒരു ഹോട്ടലില്‍ ഇരുവരും തമ്മില്‍ വാക്കു തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. തുടര്‍ന്ന് രമ്യതയിലാകുകയും ഒറ്റക്ക് താമസിക്കുന്ന ജോണി തോമസിനെ മദ്യപിക്കാനായി വീട്ടില്‍ കൂട്ടിക്കൊണ്ടുപോകുകയുമായിരുന്നു. അവിടെെവച്ച് മർദിച്ചു. ശേഷം ഉറങ്ങി. അടുത്തദിവസമാണ് തോമസ് മരിച്ചതായി അറിഞ്ഞതെന്ന് ജോണി പൊലീസിനോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.