പാറശ്ശാല: ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന രോഗമില്ലാത്ത ഗ്രാമം പദ്ധതിയുടെ മൂന്നാം ഘട്ടം തുടങ്ങി. ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ആറ് പഞ്ചായത്തുകളുടെ സഹകരണത്തോടുകൂടിയാണ് പദ്ധതി. ആര്.സി.സി, പാറശ്ശാല സര്‍ക്കാര്‍ താലൂക്ക് ആശുപത്രി, പൂവാര്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍, ശ്രീ മൂകാംബിക മെഡിക്കല്‍ കോളജ്, പാറശ്ശാല സരസ്വതി ആശുപത്രി എന്നിവരുടെ മേല്‍നോട്ടത്തിലാണ് പരിശോധനകളും ചികിത്സയും നടക്കുന്നത്.
മൂന്നാംഘട്ട ഉദ്ഘാടനം പരിത്തിയൂര്‍ ക്രൈസ്റ്റ് ദി കിങ് ഓഡിറ്റോറിയത്തില്‍ കെ. ആന്‍സലന്‍ എം.എല്‍.എ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എസ്.കെ. ബെന്‍ഡാര്‍വിന്‍ അധ്യക്ഷത വഹിച്ചു, കുളത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. സുധാര്‍ജുനന്‍ മുഖ്യാതിഥിയായിരുന്നു. പൂവാര്‍ സി.എച്ച്.സി മെഡിക്കല്‍ ഓഫിസര്‍ ഡോ. മിനി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ബ്ലോക്ക് വൈസ് പ്രസിഡന്റ് എ. അല്‍വേഡിസ, ജില്ല പഞ്ചായത്ത് മെംബര്‍ സൂര്യ എസ് പ്രേം, ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷന്മാരായ എസ്. ആര്യാദേവന്‍, ജെ. ജോജി, ബ്ലോക്ക് മെംബര്‍മാരായ വൈ. സതീഷ്, ജെ. സോണിയ, എം. കുമാര്‍, കുളത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡേവിള്‍സ് മേരി, വാര്‍ഡ് മെംബര്‍മാരായ അജിത്ത് പൊഴിയൂര്‍, എ. ജോണ്സണ്, ഷിബിന്‍, എം. സുനില്‍, ബി.ഡി.ഒ രംജിത്ത് ആര്.എസ് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.