പാറശ്ശാല: വസ്തു തട്ടിയെടുത്തശേഷം വയോധികനെ കുടുംബ വീട്ടില്‍നിന്ന് ഇറക്കിവിട്ടതായി പരാതി. നെയ്യാറ്റിന്‍കര മരുതത്തൂര്‍ സ്വദേശിയായ വിശ്വനാഥന് നായര്‍ക്കാണ് (82) ദുര്‍വിധി. തന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന 14 സെന്റ് വസ്തു സഹോദരന്റെ ഭാര്യക്ക് കൊടുത്തതായി വ്യാജ പ്രമാണമുണ്ടാക്കി കുടുംബവീട്ടില്‍നിന്ന് പുറത്താക്കുകയുമായിരുന്നെന്ന് വിശ്വനാഥന് നായര്‍ പറയുന്നു.
അവിവാഹിതനായ വിശ്വനാഥന് നായർ അസുഖത്തിന്റെ പിടിയിലുമാണ്. പരാധീനതകള്‍ മനസ്സിലാക്കിയ മരുതത്തൂരിലെ മുന്‍വാര്‍ഡ് കൗണ്‍സില്‍ വയലില്‍ കുടില്‍ കെട്ടാന്‍ അനുമതി കൊടുത്തു. കഴിഞ്ഞ ആറേഴുവര്‍ഷങ്ങളായി മരുതത്തൂര്‍ തൂമ്പൊടി ഏലായിലെ വയലിലാണ് താമസം. വര്‍ഷങ്ങളായി ഹോട്ടല്‍ ജീവനക്കാരനായിരുന്നു വിശ്വനാഥന് നായര്‍. മഴക്കാലമായാല്‍ വെള്ളപ്പൊക്കമുണ്ടാകുന്ന വയലിൽ മണ്ണെണ്ണവി ളക്കാണ് വൃദ്ധന് ഏക ആശ്രയം. നാട്ടുകാര്‍ നല്കുന്ന ഭക്ഷണമാണ് ഏക ആശ്രയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.