ലോട്ടറി ടിക്കറ്റില്‍ ഭാഗ്യനമ്പര്‍ പതിച്ച് പണം തട്ടിയയാൾ പിടിയില്‍

പാ​റ​ശ്ശാ​ല: കേ​ര​ള സം​സ്ഥാ​ന ഭാ​ഗ്യ​ക്കു​റി ഭാ​ഗ്യ​ന​മ്പ​ര്‍ വ്യാ​ജ​മാ​യി പ​തി​ച്ച് പ​ണം ത​ട്ടി​യെ​ടു​ക്കു​ന്ന വി​രു​ത​നെ പാ​റ​ശ്ശാ​ല പൊ​ലീ​സ് പി​ടി​കൂ​ടി. ത​മി​ഴ്‌​നാ​ട് ക​ന്യാ​കു​മാ​രി വി​ള​വ​ന്‍കോ​ട് സ്വ​ദേ​ശി സെ​യ്ത​ലി (38)യെ​യാ​ണ് പി​ടി​കൂ​ടി​യ​ത്.

ശ​നി​യാ​ഴ്ച ലോ​ട്ട​റി വി​ല്‍പ​ന​ക്കാ​ര​നാ​യ പ്ലാ​മൂ​ട്ടു​ക്ക​ട സ്വ​ദേ​ശി​യാ​യ മ​ഹേ​ഷി​ന്​ ന​മ്പ​ര്‍ വ്യാ​ജ​മാ​യി പ​തി​ച്ച ടി​ക്ക​റ്റ് കൈ​മാ​റു​ക​യു​മാ​യി​രു​ന്നു. ആ​റു​മാ​സം മു​മ്പ​ത്തെ ഭാ​ഗ്യ​ന​മ്പ​ര്‍ പ​തി​ച്ച് 5000 രൂ​പ സ​മ്മാ​ന​മു​ള്ള​താ​യി കാ​ട്ടി 2500 രൂ​പ കൈ​പ്പ​റ്റു​ക​യും ബാ​ക്കി വ​ന്ന​തു​ക​ക്ക്​ ടി​ക്ക​റ്റു​ക​ള്‍ വാ​ങ്ങി മു​ങ്ങു​ക​യാ​യി​രു​ന്നു.

സ​മാ​ന​മാ​യ രീ​തി​യി​ല്‍ ഇ​യാ​ള്‍ ക​ഴി​ഞ്ഞ ദി​വ​സം ഉ​ദി​യ​ന്‍കു​ള​ങ്ങ​ര​യി​ല്‍ എ​ത്തി വീ​ണ്ടും ത​ട്ടി​പ്പ് ന​ട​ത്താ​നു​ള്ള ശ്ര​മ​ത്തി​നി​ടെ സം​ശ​യം തോ​ന്നി​യ ഏ​ജ​ൻ​റു​മാ​ർ ഇ​യാ​ളെ ത​ട​ഞ്ഞു​െ​വ​ച്ച് പൊ​ലീ​സി​ൽ ഏ​ൽ​പി​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​യാ​ളെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത് അ​റി​ഞ്ഞ് ത​ട്ടി​പ്പി​നി​ര​യാ​യ നി​ര​വ​ധി ഏ​ജ​ൻ​റു​മാ​രാ​ണ് പ​രാ​തി​യു​മാ​യി പൊ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ​ത്തി​യ​ത്.

Tags:    
News Summary - fraud using lucky number in lottery ticket arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.