പെണ്‍കുട്ടിയുടെ ആത്മഹത്യ: രണ്ടുപേർ പിടിയിൽ

പാറശ്ശാല: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ രണ്ടുപേരെ പൊലീസ് അറസ്​റ്റ്​ ചെയ്തു. കുട്ടിയുടെ കാമുകന്‍ കിരൺ (21), പെണ്‍കുട്ടിയുടെ സഹോദരന്‍ ബിബിന്‍ (29) എന്നിവരാണ്​ അറസ്​റ്റിലായത്. പാറശാലയില്‍ 2018ലായിരുന്നു സംഭവം.

16കാരിയുടെ കൈവശം മൊബൈല്‍ ഫോണ്‍ കണ്ടതിനെ തുടര്‍ന്ന് വീട്ടുകാര്‍ ശകാരിച്ചിരു​ന്നു. തുടര്‍ന്ന്​ പെൺകുട്ടി ആത്മഹത്യ ചെയ്തു. പോസ്​റ്റ്​‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടി പീഡനത്തിനിരയായതായി കണ്ടെത്തിയിരുന്നു. ഡി.എന്‍.എ പരിശോധനയടക്കമുള്ള ശാസ്ത്രീയ തെളിവുകളുടെ അടിസ്​ഥാനത്തിലാണ്​ രണ്ടുപേരെ പൊലീസ് അറസ്​റ്റ്​ ചെയ്തത്​.

പാറശ്ശാല സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഇ.കെ. സോള്‍ജിമോൻ, സബ് ഇന്‍സ്പക്ടര്‍ ശ്രീജിത്ത് ജനാർഥനൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിക​െള പിടികൂടിയത്.

Tags:    
News Summary - girl's suicide; two arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.