പാറശ്ശാല: തിരുവോണ ആഘോഷവുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്നത്തിെൻറ തുടർച്ചയായി വീട് കയറി ആക്രമണം. ഗൃഹനാഥനുള്‍പ്പെടെയുള്ള മൂന്ന് പേര്‍ക്ക് പരിക്കേറ്റു. വീട്ടുപകരണങ്ങള്‍ പൂര്‍ണമായും തകര്‍ത്തു.
ധനുവച്ചപുരം വഴുതോട്ടുകോണം തെക്കിന്‍കര പുത്തന്‍വീട്ടില്‍ ഉണ്ണി എന്നു വിളിക്കുന്ന സുനില്‍കുമാര്‍ (34), ജ്യേഷ്ഠന്‍ ജോയി (40), മകള്‍ എന്നിവര്‍ക്കാണ് മര്‍ദനത്തില്‍ പരിക്കേറ്റത്.
ഞായറാഴ്ച വൈകീട്ട് മൂന്നിനായിരുന്നു സംഭവം. പൊങ്ങും പൊറ്റ സ്വദേശികളായ അജിത് (21), അനൂപ് (24), കണ്ടാല്‍ അറിയാവുന്നതായ മറ്റൊരാള്‍ എന്നിവര്‍ ചേര്‍ന്ന് വടിവാള്‍, ഇരുമ്പ് കമ്പി എന്നിവ ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.