പാറശ്ശാല: കഴിഞ്ഞ കൊറോണ കാലം ദുരിതത്തിലാക്കിയതില്‍ ഭൂരിഭാഗവും കഥാപ്രസംഗം അവതരിപ്പിച്ച് ജീവിച്ചു വന്ന നൂറു കണക്കിനു കലാ പ്രവര്‍ത്തകരെയാണ്. തേക്കന്‍ കേരളത്തിലെ കാഥികന്‍ എന്ന് അറിയപ്പെടുന്ന പാറശാല കലാലയം സൈമണ്‍ കുമാറിനും കോവിഡ് കാലം വരുത്തി വച്ച ദുരിതത്തെ കുറിച്ച് ഏറെ പറയുവാനുണ്ട്.
കഥാപ്രസംഗം അരങ്ങ് വാഴുന്ന കാലത്ത് ഈ കലയെ ജനകീയ കലയാക്കി ഉയര്‍ത്തിയ വി. സാംബശിവനെ മാതൃകയാക്കുവാന്‍ മനസ്സിലുറച്ച് ഇറങ്ങി തിരിച്ചതായിരുന്നു സൈമണ്‍ കുമാറിന്‍റെ ജീവിതം. സ്‌കൂള്‍ തലത്തില്‍ തുടങ്ങി ജില്ലാ കലോത്സവത്തില്‍ വരെ കഥാപ്രസംഗം നടത്തി ശ്രദ്ധേയനായ ഇദ്ദേഹത്തെ പ്രത്സാഹിപ്പിക്കുവാന്‍ ജേഷ്ടനായ മറ്റൊരു കാഥികന്‍ കലാലയം കവിരാജും ഉണ്ടായിരുന്നു. വിദ്യാഭ്യാസത്തിനു ശേഷവും കഥ പറയുക എന്നത് ശീലമാക്കിയ ഇദ്ദേഹത്തിന് കഥാപ്രസംഗം ഇപ്പോള്‍ ജീവിത മാര്‍ഗ്ഗം കൂടിയാണ്.
പ്രതിവര്‍ഷം നൂറോളം അരങ്ങുകളില്‍ കഥാപ്രസംഗം നടത്തിയിരുന്ന ഇദ്ദേഹത്തിനും കൂടെയുള്ള നിരവധി കലാപ്രവര്‍ത്തക്കര്‍ക്കും കോവിഡിന്‍റെ ഒന്നാം ഘട്ടവും രണ്ടാം ഘട്ടവും സമ്മാനിച്ചത് വേദികളിലാത്ത നീണ്ടൊരു ഇടവേളയാണ്. ഇനി വരാനിരിക്കുന്ന കോവിഡിന്‍റെ മൂന്നാം തരംഗത്തിനെ കുറിച്ച് ചിന്തിച്ച് ആശങ്കയിലും ഭീതിയിലുമാണി കലാക്കാരന്മാര്‍.
1843ല്‍ തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന സ്വാതി തിരുനാളിന്‍റെ ഭരണകാലത്താണ് കഥാപ്രസംഗത്തിന്‍റെ ആദ്യ രൂപമായ കഹരികഥാ കലാക്ഷോപമായി കേരളത്തില്‍ പ്രചാരമാവുന്നത്. ഇതിനു മുമ്പ് മഹാരാഷ്ട്രയിലും കര്‍ണ്ണാടകയിലുമായിരുന്നു ഈ കല നിലവിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.