പാറശ്ശാല: പാറശ്ശാല റെയില്‍വേ ട്രാക്കില്‍ വീണ്ടും മണ്ണിടിച്ചില്‍ ശക്തമായി. സമീപത്തുള്ള പഞ്ചായത്തു കെട്ടിടത്തിന് മണ്ണിടിച്ചിൽ ഭീഷണിയായി. രണ്ട് ആഴ്ച മുമ്പ് പെയ്ത കനത്ത മഴയെ തുടുര്‍ന്ന് പാറശ്ശാല പഞ്ചായത്ത് ഓഫിസിനു സമീപം റെയില്‍വേ ട്രാക്കിലേക്ക് വന്‍തോതില്‍ മണ്ണിടിഞ്ഞു വീണിരുന്നു.
ഇതോടെ ഒരാഴ്ചയോളം റെയില്‍ ഗതാഗതം മുടങ്ങി. രണ്ടു ദിവസം മുമ്പാണ് മണ്ണ് നീക്കി ഗതാഗതം പുനസ്ഥാപിച്ചത്. എന്നാല്‍ ഇന്നലെ പെയ്ത മഴയില്‍ വീണ്ടും മണ്ണിടിച്ചിലുണ്ടായി. വീണ്ടും മഴ പെയ്താല്‍ കൂടുതല്‍ മണ്ണിടിയാന്‍ സാധ്യതയുള്ളതിനാല്‍ ടര്‍പൊളിന്‍ ഷീറ്റ് ഉപയോഗിച്ച് മണ്ണ് ഇടിഞ്ഞ വശം പൊതിഞ്ഞു കെട്ടി ബലപ്പെടുത്തി. പഞ്ചായത്തു കെട്ടിടത്തിനു സമീപം ഇത്തരത്തില്‍ നിരന്തരം മണ്ണിടിച്ചില്‍ ഉണ്ടാകുന്നത് കെട്ടിടത്തിന് ഭീഷണിയായി.
ഇവിടെ നിന്നും ഓഫിസ് മാറ്റി സ്ഥാപിക്കണം എന്ന് റെയില്‍വേ അധികൃതര്‍ ജില്ല കളക്ടറോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എയുടെ സന്നിധ്യത്തില്‍ സര്‍വ കക്ഷി യോഗം വിളിച്ച് ഓഫിസ് പ്രവര്‍ത്തനം പുത്തന്‍ കട പഞ്ചായത്തു ഓഡിറ്റോറിയത്തിലേക്ക് മാറ്റാന്‍ തീരുമാനിച്ചു.
ഇന്നലെ കൂടിയ പഞ്ചായത്തു കമ്മിറ്റിയും മാറ്റാനുള്ള തീരുമാനം എടുത്തു. കെട്ടിടം മാറ്റാനുള്ള സജീകരണങ്ങള്‍ പൂര്‍ത്തിയാകുന്ന മുറക്ക് ഓഫിസ് പ്രവര്‍ത്തനം അങ്ങോട്ടേക്ക് മറ്റും എന്ന് പഞ്ചായത്ത് പ്രസിഡൻറ് മഞ്ജു സ്മിത പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.