പാറശ്ശാല: ലക്ഷങ്ങളുടെ വിലവരുന്ന എം.ഡി.എം.എ പാറശ്ശാലയില്‍ പിടികൂടി. 45.07 ഗ്രാം എം.ഡി.എം.എമായാണ് രണ്ട് യുവാക്കളെ റൂറല്‍ എസ്.പിയുടെ നേതൃത്വത്തിലുളള ഡാന്‍സാഫ് സ്ക്വാഡും പാറശ്ശാല പോലീസും ചേര്‍ന്ന് പിടികൂടിയത്. പൂന്തുറ മാണിക്യവിളാകത്ത് മതവില്‍ പുതുവല്‍ പുത്തന്‍വീട്ടില്‍ അനു (34), മഞ്ചവിളാകം ചായ്ക്കോട്ട് കോണം കുളത്തുമ്മല്‍ അനന്തേരി പുത്തന്‍വീട്ടില്‍ ശ്രീജിത്ത് (28) എന്നിവരാണ് പിടിയിലായത്.വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടോടെ പാറശ്ശാല പോസ്റ്റാഫീസ് ജംങ്ഷനില്‍ നിന്നാണ് ഇവരെ പിടികൂടിയത്.
കേരള തമിഴ്നാട് അതിര്‍ത്തിവരെ തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസിലെത്തിയ ഇവര്‍, പാറശ്ശാല പോസ്റ്റാഫീസ് ജംങ്ഷനില്‍ ഇറങ്ങി മറ്റൊരു വണ്ടി കാത്ത് നില്‍ക്കുകയായിരുന്നു.
സംശയം തോന്നിയ പോലീസ് ഇരുവരെയും പിടികൂടി ചോദ്യം ചെയ്തതിനെത്തുടര്‍ന്ന് വിശദമായ പരിശോധന നടത്തുകയായിരുന്നു. ബംഗളൂരുവിൽനിന്നാണ് പ്രതികള്‍ ലഹരിവസ്തുവെത്തിച്ചതെന്ന് മൊഴി നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.