പാറശ്ശാല: കിണറുപണിക്കിടെ കല്ല് തലയിലേക്കിട്ട് കൊല്ലാന്‍ ശ്രമിച്ചതായി പരാതി. വ്യാഴാഴ്ച രാവിലെ ധനുവച്ചപുരം പാര്‍ക്ക് ജങ്ഷന് സമീപത്താണ് സംഭവം. ധനുവച്ചപുരം വാറുതട്ട് വിള അലന് നിവാസില്‍ സാബുവിനാണ് (47) പരിക്കേറ്റത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: രണ്ടാഴ്ചക്കുമുമ്പ് സാബു ധനുവച്ചപുരം ബിനു എന്നയാളിെൻറ വീട്ടില്‍ പണിക്ക് പോയിരുന്നു. എന്നാല്‍, പണിയിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി സാബുവിന് ശമ്പളം നല്ക്കാതെ പറഞ്ഞയക്കുകയും ഇതിെൻറ േപരില് പ്രശ്നങ്ങളുണ്ടാവുകയും ചെയ്തിരുന്നു. ഇതിെൻറ വൈരാഗ്യത്തില്‍ മുൻ എം.എല്‍.എ പരേതനായ സത്യനേശെൻറ വീട്ടിന് സമീപത്ത് വിജയെൻറ കിണറ്റില്‍ സാബു പണി ചെയ്തുകൊണ്ടിരിക്കെ കിണറ്റിന് മുകളില്‍നിന്ന് ബിനു തലയിേലക്ക് കല്ലെടുത്ത് ഇടുകയായിരുന്നു.
സാബുവിെൻറ പുറത്ത് കല്ല് പതിക്കുന്നതുകണ്ട സഹതൊഴിലാളി ഭുവനചന്ദ്രന് നിലവിളിച്ചതിനെ തുടര്‍ന്ന് ബിനു ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് ഓടിക്കൂടിയ സമീപവാസികള്‍ പാറശ്ശാല പൊലീസിലും ഫയര്‍ ഫോഴ്സിലും വിവരമറിയിക്കുകയും സാബുവിനെ കരക്കെടുത്ത് നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. പാറശ്ശാല പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.