പാറശ്ശാല: ധനുവച്ചപുരത്ത് ഗുണ്ടാസംഘം വനിത പൊലീസിനെയടക്കം വീടുകയറി ആക്രമിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. ധനുവച്ചപുരം ഐ.ടി. കുഴി വീട്ടില്‍ സതീഷ് (21) ആണ് പിടിയിലായത്.
പത്തംഗ സംഘമാണ് കഴിഞ്ഞദിവസം രാത്രി ആക്രമണം നടത്തിയത്. ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവന്നതിനാല്‍ ബാക്കി പ്രതികളെ ഉടന്‍ പിടികൂടാന്‍ കഴിയുമെന്ന് പാറശ്ശാല പൊലീസ് പറഞ്ഞു.
രാത്രി 10 മണിയോടെയാണ് ധനുവച്ചപുരം സ്വദേശി ബിജുവിന്റെ വീട്ടില്‍ ആക്രമണം നടന്നത്. ബിജുവിനും ഭാര്യ ഷിജിക്കും സാരമായ പരിക്കേറ്റു. പാറശ്ശാല സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥയായ ബിജുവിന്റെ സഹോദരി ഷീജയും ഈ സമയത്ത് വീട്ടിലുണ്ടായിരുന്നു. ഇവര്‍ക്കും മര്‍ദനമേറ്റതായി പാറശ്ശാല പൊലീസില്‍ നൽകിയ പരാതിയിൽ പറയുന്നു.
നേരേത്ത ബിജുവിന്റെ വീടിന് സമീപത്തെ വീട്ടില്‍ ഗുണ്ടാസംഘം ആക്രമണം നടത്തിയിരുന്നു. ഈ വിവരം പൊലീസിനോട് പറഞ്ഞെന്നാരോപിച്ചാണ് ബിജുവിനെയും കുടുംബത്തെയും ആക്രമിച്ചതത്രെ. പരിക്കേറ്റവര്‍ നെയ്യാറ്റിന്‍കര താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.