പാറശ്ശാല: കാലങ്ങളുടെ കാത്തിരിപ്പിന് വിരാമം; വിതരണത്തിന് തയാറായി പാറശ്ശാലയിലെ കോളനി പട്ടയങ്ങള്‍. പാറശ്ശാല നിയോജകമണ്ഡലത്തിലെ വിവിധ കോളനികളിലെ താമസക്കാര്‍ക്ക് പട്ടയം വിതരണം ചെയ്യുന്നതിനായുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കാലങ്ങളായുള്ള ആവശ്യമാണ് യാഥാർഥ്യമാകുന്നതെന്ന് സി.കെ ഹരീന്ദ്രന്‍ എം.എൽ.എ അറിയിച്ചു. കുന്നത്തുകാല്‍ ഗ്രാമപഞ്ചായത്തിലെ പൂവന്കാവ് ലക്ഷം വീട് കോളനിയിലെ 10 താമസക്കാര്‍, മൂവേരിക്കര ലക്ഷംവീട് കോളനിയിലെ 3 താമസക്കാര്‍, കൊല്ലയില്‍ എ.കെ.ജി കോളനിയിലെ 2 താമസക്കാര്‍, പരശുവയ്ക്കല്‍ മലഞ്ചുറ്റ് കോളനിയിലെ 6 താമസക്കാര്‍ എന്നിവർക്കുള്ള പട്ടയങ്ങളാണ് വിതരണത്തിന് തയാറായത്.
കാട്ടാക്കട താലൂക്കിന് കീഴില്‍ ലാൻഡ് അസൈമെന്റ് കമ്മിറ്റി അംഗീകരിച്ച 13 പട്ടയങ്ങള്‍ പതിവ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി പട്ടയ വിതരണത്തിനുള്ള തുടര്‍നടപടികള്‍ താലൂക്കില്‍ സ്വീകരിച്ചുവരികയാണ്. ഇതിനുപുറമേ വാഴിച്ചല്‍ വട്ടപ്പുല്ല് കോളനിയിലെ 4, കീഴാറൂര്‍ കാവല്ലൂര്‍ സെറ്റില്‍മെന്റ് കോളനിയിലെ 8, വള്ളിച്ചിറ കോളനിയിലെ 6, വലിയവഴി കോളനിയിലെ ഒന്ന്, ഒറ്റശേഖരമംഗലം വില്ലേജ് പാലോട്ടുകോണം കോളനിയിലെ 18, തേരിനട കോളനിയിലെ 2, കൈതക്കുഴി കോളനിയിലെ 3, കടമ്പറ കോളനിയിലെ 8 പട്ടയങ്ങള്‍ സര്‍ക്കാറിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചിട്ടുണ്ട്. മണ്ഡലത്തിലെ ബാക്കിയുള്ള അര്‍ഹരായവരുടെ അപേക്ഷയിന്മേല് പട്ടയം ലഭ്യമാക്കി നല്‍കുന്നതിനുള്ള നടപടി സ്വീകരിച്ചുവരുന്നതായും എം.എൽ.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.