പാറശ്ശാല: ധനുവച്ചപുരത്ത് കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷങ്ങളെ തുടർന്നെത്തിയ പൊലീസുകാരെ മര്‍ദിച്ച് പരിക്കേല്പിച്ച രണ്ടുപേർ അറസ്റ്റിൽ. പാപ്പനംകോട് മാങ്കുളം ലെയിനില്‍ ഗൗതം (23), നെയ്യാറ്റിന്‍കര പനയറത്തല വീട്ടില്‍ ആകാശ് (23) എന്നിവരാണ് പിടിയിലായത്.
ചൊവ്വാഴ്ച ധനുവച്ചപുരം വി.ടി.എം.എന്‍.എസ്.എസ് കോളജിലെ യോഗദിനാഘോഷങ്ങളില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന എന്‍.സി.സി കാഡറ്റ് ആദിത്യനെ ഐ.എച്ച്.ആർ.ഡി കോളജിലെ ചില വിദ്യാർഥികള്‍ കൈയേറ്റം ചെയ്തതുമായി ബന്ധപ്പെട്ടായിരുന്നു സംഭവങ്ങളുടെ തുടക്കം. വി.ടി.എം.എന്‍.എസ്.എസ് കോളജില്‍നിന്ന് സംഘടിച്ചെത്തിയ വിദ്യാർഥികളുമായി പരസ്പരം കല്ലേറുണ്ടായി. സംഭവസ്ഥലത്ത് എത്തിയ പാറശ്ശാല പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ വേലപ്പനെയും പ്രബേഷനറി എസ്.ഐ ജിതിന് ദാസിനെയും സംഘം ആക്രമിക്കുകയായിരുന്നു.
പിടിയിലായ പ്രതി ഗൗതം വി.ടി.എം എന്‍.എസ്.എസ് കോളജിനു മുന്നിലെ കൊടിതോരണങ്ങള്‍ കത്തിച്ച സംഭവം, ചെമ്പറ ശ്രീധര്‍മശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച ഫ്ലക്സ് ബോര്‍ഡുകള്‍ തകര്‍ത്ത കേസ്, ധനുവച്ചപുരത്തെ സ്കൂളില്‍ സ്ഥാപിച്ചിരുന്ന സി.സി.ടി.വി കാമറ കവര്‍ന്ന കേസ് എന്നിവയിലും പ്രതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.