പാറശ്ശാല: കേരളത്തിലേക്ക് എം.ഡി.എം.എ കടത്തിക്കൊണ്ടുവന്ന രണ്ടാം പ്രതിയും പിടിയിലായി. വര്‍ക്കല മേല്‍വെട്ടൂര്‍ പോസ്റ്റോഫിസ് പരിധിയില്‍ വെട്ടൂര്‍ ഗ്രാമപഞ്ചായത്ത് ഓഫിസിന്റെ പിറകിലായി ശ്രീശിവം വീട്ടില്‍ ആദര്‍ശിനെയാണ് (22) അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച രാവിലെ ബംഗളൂരുവിൽനിന്ന് കൊല്ലത്തേക്ക് പോകുകയായിരുന്ന മുരഹര ട്രാവല്‍സിന്റെ എ.സി വോള്‍വോ ബസിൽ യാത്രക്കാരനായ ആലംകോട് വഞ്ചിയൂര്‍ കടവിള പുല്ലുതോട്ടം യവനിക വീട്ടില്‍ മുരളീധരന്‍റെ മകന്‍ ഷാന്‍ (23) 75 ഗ്രാം എം.ഡി.എം.എയുമായി പിടിയിലായിരുന്നു.
ഇയാളെ ചോദ്യം ചെയ്തതില്‍നിന്നാണ് പങ്കാളിയും മയക്കുമരുന്ന് വാങ്ങുന്നതിന് സാമ്പത്തിക ഇടപാട് നടത്തിയതുമായ രണ്ടാം പ്രതിയെ പിടികൂടിയത്. അമരവിള റേഞ്ച് ഓഫിസില്‍ എത്തിച്ച പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. നെയ്യാറ്റിന്‍കര എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ.പി. ഷാജഹാന്റെ നേതൃത്വത്തില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ആര്‍.വി. മോനി രാജേഷ്, പ്രിവന്റിവ് ഓഫിസര്‍ സുനില്‍ രാജ്, സി.ഇ.ഒമാരായ വിജേഷ്, സുബാഷ് കുമാര്‍, എസ്.പി. അനീഷ് കുമാര്‍, ലാല്‍ കൃഷ്ണ, അനീഷ്, അര്‍ജുന്‍, ഇന്ദുലേഖ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.