പാറശ്ശാല: പൂക്കട ഉടമ അകാരണമായി മര്‍ദിച്ച ഗ്രേഡ് എസ്.ഐക്കെതിരെ കേസെടുത്ത എസ്.എച്ച്.ഒയെ സസ്പെൻഡ് ചെയ്ത സംഭവം വിവാദത്തില്‍. പാറശ്ശാല എസ്.എച്ച്.ഒ ആസാദ് അബ്ദുൽ കലാമിനെതിരെയാണ് നടപടി. ജില്ല പൊലീസ് മേധാവിയെ അറിയിക്കാതെ എസ്.ഐക്കെതിരെ ഉടന്‍ കേസെടുത്തതാണ് നടപടിക്കു കാരണമായി ലഭിച്ച സസ്പെന്ഷന് ഉത്തരവില്‍ പറയുന്നത്. ഈ മാസം 11നു രാത്രി ഒമ്പതോടെയാണ് സംഭവം.
കടയടച്ചശേഷം സുഹൃത്തുക്കളുമായി സംസാരിച്ചു നില്‍ക്കുകയായിരുന്ന പൂക്കട ഉടമ ഗോപകുമാറിനെ പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഗ്രേഡ് എസ്.ഐ ഗ്ലാഡ്സണ്‍ മത്യാസ് ലാത്തികൊണ്ട് മര്‍ദിച്ചു. സംഭവം ചിത്രീകരിക്കാന്‍ ശ്രമിച്ച ഗോപകുമാറിന്റെ സുഹൃത്തിന്റെ ഫോണ്‍ പിടിച്ചുവാങ്ങി. നാട്ടുകാര്‍ പ്രതിഷേധവുമായി എത്തിയതോടെ സഹപ്രവര്‍ത്തകര്‍ എസ്. ഐയുമായി മുങ്ങി. ഗോപകുമാര്‍ പാറശ്ശാല ആശുപത്രിയില്‍ ചികിത്സതേടി.
ദൃശ്യങ്ങള്‍ സമീപത്തെ സി.സി ടി.വിയില്‍ പതിഞ്ഞിരുന്നു. ഗോപകുമാര്‍ നല്കിയ പരാതിയത്തുടര്‍ന്ന് എസ്.എച്ച്.ഒ ആസാദ് അബ്ദുൽ കലാം എസ്.ഐക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം നല്കി. നെയ്യാറ്റിന്‍കര എ.എസ്.പിയെ വിവരം അറിയിച്ച ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.