പാറശ്ശാല: കനാലിന് മുകളിലെ പാലം തകര്‍ന്നതോടെ വീടിന് പുറത്തുകടക്കാന്‍ കഴിയാതെ ബുദ്ധിമുട്ടിയ ഭിന്നശേഷിക്കാരന് ആശ്വാസമായി മന്ത്രിയുടെ ഇടപെടല്‍. എത്രയും വേഗം പാലം പുനര്‍നിര്‍മിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഇറിഗേഷന്‍ വകുപ്പ് ചീഫ് എൻജിനീയര്‍ക്ക് മന്ത്രി റോഷി അഗസ്റ്റിന് നിർദേശം നല്കി. പാറശ്ശാല ചെറുവാരക്കോണം സ്വദേശിയായ ബിബിന്റെയും കുടുംബത്തിന്റെയും ദുരവസ്ഥ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
കഴിഞ്ഞ ഞായറാഴ്ചയാണ് ബിപിന്റെ വീട്ടിലേക്ക് കയറുന്ന പാലം തകര്‍ന്നത്. കനാലിന് മുകളിലൂടെയുള്ള പാലം തകര്‍ന്നതോടെ ചക്രക്കസേരയില്‍ ജീവിക്കുന്ന ബിപിന്‍ പുറത്തിറങ്ങാന്‍ കഴിയാതെയായി. ആശുപത്രിയിലേക്ക് പോകാന്‍പോലും കഴിയാത്ത അവസ്ഥയിലായിരുന്നു. ഇറിഗേഷന്‍ വകുപ്പിന് കീഴിലുള്ള പാലം പുനര്‍നിർമിക്കാന്‍ നേരത്തേ പണം അനുവദിച്ചതാണ്.
എന്നാല്‍, പാലം തകര്‍ന്നു വീണിട്ടും ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ അനുകൂല നടപടി സ്വീകരിച്ചില്ല. വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് മന്ത്രി റോഷി അഗസ്റ്റിന്റെ ഇടപെടല്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.