പാറശ്ശാല: ബൈക്കിലെത്തി മാല പൊട്ടിച്ച കേസിലെ മുഖ്യപ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ചിതറ തടത്തരികത്ത് വീട്ടില്‍ മുഹമ്മദ് ഷമീമാണ് (23) പിടിയിലായത്. മാസങ്ങൾക്കുമുമ്പ് വിരാലി സ്വദേശി ലിജിദാസിന്റെ ആറ് പവന് മാലയാണ് പ്ലാമൂട്ടുകടക്ക് സമീപം ബൈക്കിലെത്തി പൊട്ടിച്ചെടുത്തത്. പ്രതി ചെന്നൈയിലും ഇടുക്കിയിലുമായി ഒളിവിലായിരുന്നു. തുടര്‍ന്ന് കല്ലറയിൽ എത്തിയപ്പോഴാണ് ഇയാളെ പിടികൂടിയത്. പോത്തന്‍കോട്ടുനിന്ന് മോഷ്ടിച്ച ബൈക്കിലെത്തിയാണ് മാല പൊട്ടിച്ചതെന്ന് പൊലീസ് പറഞ്ഞു.
കേരളത്തിലെയും തമിഴ്നാട്ടിലെയും വിവിധ സ്റ്റേഷനുകളില്‍ മോഷണം, പിടിച്ചുപറി ഉള്‍പ്പെടെ നിരവധി കേസുകള്‍ ഇയാള്‍ക്കെതിരെ ഉണ്ടെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന അബിനെ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.