പാറശ്ശാല: ആശങ്കയൊഴിഞ്ഞു; തിരുവനന്തപുരത്ത് തീരമേഖലയിലെ വിനോദസഞ്ചാരത്തിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ചു. കടല്‍ക്ഷോഭത്തെ തുടര്‍ന്നായിരുന്നു നേരത്തേ വിലക്ക് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, നിലവില്‍ കടല്‍ ശാന്തമായ സാഹചര്യത്തിലാണ് ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ ആയ കലക്ടര്‍ വിലക്ക് പിന്‍വലിച്ചത്.
അതേസമയം, ‘കള്ളക്കടല്‍’ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ചൊവ്വാഴ്ച രാത്രി 11.30 വരെ ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ അറിയിപ്പുണ്ട്.
സെക്കന്‍ഡില്‍ അഞ്ചിനും 20 സെന്റിമീറ്ററിനും ഇടയില്‍ വേഗം മാറിവരാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദശവാസികളും ജാഗ്രത പാലിക്കണമെന്ന് അറിയിപ്പുണ്ട്. അതേസമയം, ബുധനാഴ്ച സംസ്ഥാനത്ത് ഒമ്പ്ത് ജില്ലകളില്‍ മഴസാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് തിങ്കളാഴ്ച മഴസാധ്യതയുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.