പാറശ്ശാല: രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന 20 ലക്ഷം രൂപയുമായി യുവാവ് പിടിയില്‍. തമിഴ്നാട് രാമനാഥപുരം ജില്ലയില്‍ മുതുകുളത്തൂര്‍ താലൂക്കില്‍ കണ്ണെത്താന്‍ വില്ലേജില്‍ മണലൂര്‍ മേല കണ്ണിശേരി 2/180 നമ്പര്‍ വീട്ടില്‍ രാജ പ്രവീണ്‍കുമാര്‍ (24) ആണ് പിടിയിലായത്.
കൊറ്റാമത്ത് അമരവിള എക്സൈസ് റെയിഞ്ച് നടത്തിയ വാഹന പരിശോധനയിലാണ് യുവാവ് കുടുങ്ങിയത്. ചെന്നൈയില്‍നിന്ന് തിരുവനന്തപുരത്തേക്ക് വന്ന വോള്‍വോ ബസില്‍ യാത്രക്കാരനായിരുന്നു.
ഇയാളുടെ പക്കലുണ്ടായിരുന്ന ബാഗില്‍നിന്ന് 22 ലക്ഷം രൂപയുടെ അഞ്ഞൂറിന്റെ നോട്ടുകളാണ് പിടികൂടിയത്. തിരുവനന്തപുരത്ത് സ്വകാര്യവ്യക്തിക്ക് കൈമാറാൻ കൊണ്ടുവന്നതാണെന്ന് യുവാവ് എക്സൈസിനെ അറിയിച്ചു. എക്സൈസ് ഇന്‍സ്പെക്ടര്‍ വിനോജ്, അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ ബിനോയ്, പ്രിവന്റീവ് ഓഫിസർമാരായ മധു, വിജയകുമാര്‍, സി.ഇ.ഒമാരായ നിശാന്ത്, രാജേഷ്, അരുൺ എന്നിവരാണ് പണം പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.