പാറശ്ശാല: കേരള-തമിഴ്നാട് അതിര്‍ത്തിയിലെ ആര്.ടി.ഒ, പൊലീസ് സ്റ്റേഷനുകളില്‍ ഞായറാഴ്ച പുലര്‍ച്ച നടന്ന വിജിലിന്‍സ് പരിശോധനയില്‍ കണക്കില്‍ പെടാത്ത ലക്ഷക്കണക്കിന് രൂപ പിടിച്ചെടുത്തു.
തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്കു വരുന്ന വാഹനങ്ങള്‍ പരിശോധിക്കുന്ന പൊലീസ്, ആര്.ടി.ഒ ചെക് പോസ്റ്റുകളിലാണ് പരിശോധന നടത്തിയത്.
വാഹനങ്ങള്‍ കടത്തിവിടുന്നതിന് ആര്.ടി.ഒ ചെക്പോസ്റ്റില്‍ 200 മുതല്‍ 1000 രൂപ വരെ കൈക്കൂലി വാങ്ങുന്നതായും കണ്ടെത്തി. അമിതഭാരം കയറ്റി വരുന്ന വാഹനങ്ങള്‍ കടത്തിവിടുന്നതിന് 1000 മുതല്‍ 5000രൂപ വരെ പൊലീസ് ചെക്പോസ്റ്റില്‍ വാങ്ങുന്നുണ്ട് എന്ന പരാതിയെ തുടര്‍ന്നാണ് വിജിലന്‍സ് ഡിവൈ.എസ്.പി മതിയഴകെൻറ നേതൃത്വത്തില്‍ പടന്താല്മൂട്, കളിയിക്കാവിള ചെക്പോസ്റ്റുകളില്‍ പരിശോധനക്ക് എത്തിയത്.
ഇരു ചെക്പോസ്റ്റുകളില്‍ നിന്നും കണക്കില്‍ പെടാത്ത ലക്ഷക്കണക്കിന് രൂപ കണ്ടെടുത്തു. പൊലീസുകാര്‍ ഉള്‍പ്പെടെ നാലുപേരെ അറസ്റ്റ് ചെയ്തു. പരിശോധന ഏറെ നേരം നീണ്ടുനിന്നു. േകാവിഡ് നിയന്ത്രണങ്ങള്‍ തുടങ്ങിയ സമയത്ത് അന്തര്‍സംസ്ഥാന വാഹനങ്ങള്‍ കര്‍ശനമായി തടഞ്ഞിരുന്നു.
ഇക്കാലത്ത് 5000 ആളൊന്നിന് വാങ്ങി അതിര്‍ത്തി കടത്തിവിടുന്ന ഗൂഢസംഘങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു. ഇതിനു പിന്നിലും പൊലീസുകാരുടെ കൈ ഉണ്ടായിരുന്നതായും ഈ ഇനത്തില്‍ ലക്ഷങ്ങള്‍ സമ്പാദിച്ച ഉേദ്യാഗസ്ഥര്‍ ഉണ്ടെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.