ആശുപത്രിയിലുണ്ടായ സംഘർഷത്തിന്‍റെ സി.സി.ടി.വി ദൃശ്യം

ഡോക്ടറെ മര്‍ദിച്ചതിനെ തുടർന്ന്​ ഒ.പി ബഹിഷ്​കരിച്ച്​ പ്രതിഷേധിച്ചു

പാറശ്ശാല: ഡ്യൂട്ടിയിലുള്ള ഡോക്ടറെ മര്‍ദിച്ചതിനെ തുടർന്ന്​ ഒ.പി ബഹിഷ്​കരിച്ച്​ പ്രതിഷേധിച്ചു. പാറശ്ശാല ഹെഡ്ക്ക്വാട്ടേഴ്‌സ് ആശുപത്രിയിലാണ് സംഭവം. ഒരാൾക്ക്​ പരിക്കേറ്റതിനെ തുടർന്ന്​ തിങ്കളാഴ്ച രാത്രിയില്‍ എത്തിയ യുവാക്കളാണ്​ പ്രശ്​നങ്ങൾ സൃഷ്​ടിച്ചത്​. 

യുവാക്കൾ ആശുപത്രിക്കുള്ളില്‍ ബഹളം വച്ചതിനെ ഡോക്ടര്‍ ചോദ്യം ചെയ്തതില്‍ കുപിതരായ യുവാക്കള്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോക്ടറെ യും നഴ്‌സിംഗ് അസിറ്റന്‍റുമാരെയും സുരഷാ ജീവനക്കാരനെയും മര്‍ദ്ദിക്കുകയായിരുന്നു. കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീര്‍ സനൂജിനും മര്‍ദ്ദനത്തില്‍ പരിക്കേറ്റു. ഡോക്​ടറെ മര്‍ദ്ദിക്കുന്നത് തടയാന്‍ പോയ നഴ്‌സിംഗ് അസിസ്റ്റന്‍റുമാരായ ബിജു, സുനി എന്നിവര്‍ക്കും സെക്യൂരിറ്റി ജീവനക്കാരന്‍ ജോണ്‍സനും മര്‍ദ്ദനത്തില്‍ പരിക്കേറ്റു.

​ഡോക്​ടർമാർ ഒ.പി. ബഹിഷ്കരിച്ചത്​ ആശുപത്രിയിൽ നേരിയ സംഘര്‍ഷത്തിന് കാരണമായി. നെയ്യാറ്റിന്‍കര ഡി.വൈ.എസ്.പി. അനില്‍ ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തി. ഉടന്‍ പ്രതികളെ പിടികൂടുമെന്ന ഉറപ്പിന്‍മേല്‍ പ്രശ്‌നം പരിഹരിക്കുകയും പ്രതികളായ പ്ലാമൂട്ടുക്കട, കാരോട് സ്വദേശികളായ സജിന്‍, രാഹുല്‍ എന്നീ രണ്ട്​ പ്രതികളെ രാവിലെയും ഉച്ചയോടെ മറ്റ് രണ്ട് പ്രതികളായ അരുണ്‍, വിജയ് എന്നിവരെയും അറസ്റ്റുചെയ്തു. 

Tags:    
News Summary - violence against doctors

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.