ഷാ​ന്‍

10 ലക്ഷത്തിന്റെ എം.ഡി.എം.എയുമായി യുവാവ് പിടിയില്‍

പാറശ്ശാല: ഇതരസംസ്ഥാനത്തുനിന്ന് കേരളത്തിലേക്ക് ബസ് മാര്‍ഗം കടത്തിക്കൊണ്ടുവന്ന 10 ലക്ഷത്തിന്റെ മയക്കുമരുന്നുമായി യുവാവ് എക്‌സൈസിന്റെ പിടിയിലായി.

ആറ്റിങ്ങല്‍ ആലംകോട് വഞ്ചിയൂര്‍ പുല്ലുത്തോട്ടം ദേശസേവിനി ഗ്രന്ഥശാലക്ക് സമീപം യവനിക വീട്ടില്‍ ഷാനെയാണ് (23) പിടികൂടിയത്. ബംഗളൂരുവില്‍നിന്ന് കടത്തിക്കൊണ്ടുവരുന്ന മയക്കുമരുന്ന് സ്‌കൂള്‍, കോളജുകള്‍ കേന്ദ്രീകരിച്ച് വില്‍പന നടത്തുന്ന പ്രധാന പ്രതിയാണ് ഷാന്‍.

യുവാവിന് ലഹരി മരുന്ന് കച്ചവടത്തിന് സാമ്പത്തികമായി സഹായിച്ച വര്‍ക്കല മരക്കടമുക്ക് സ്വദേശിയായ യുവാവിനായുള്ള തിരച്ചില്‍ എക്‌സൈസ് ആരംഭിച്ചു. വ്യാഴാഴ്ച ഏഴരക്ക് ബംഗളൂരുവില്‍നിന്ന് കൊല്ലത്തേക്ക് വരികയായിരുന്ന മുരഹര ട്രാവത്സില്‍ യാത്രക്കാരനായിരുന്ന യുവാവ് ബാഗിലെ പഴയ തുണികള്‍ക്കിടയില്‍ ഒളിപ്പിച്ച് കടത്തിക്കൊണ്ട് വരുകയായിരുന്ന 75 ഗ്രാം എം.ഡി.എം.എ നെയ്യാറ്റിന്‍കര എക്‌സൈസ് സര്‍ക്കിള്‍ ഇൻസ്പെക്ടറുടെ നേതൃത്വത്തില്‍ പഴയ ചെക്ക്‌പോസ്റ്റിന് സമീപം നടത്തിയ വാഹന പരിശോധയിലാണ് പിടികൂടിയത്.

വിപണിയില്‍ 10 ലക്ഷം രൂപയോളം വിലവരുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇൻസ്പെക്ടര്‍ മോനി രാജേഷ്, പ്രവന്റീവ് ഓഫിസര്‍ സുനില്‍ രാജ്, സിവില്‍ എക്‌സൈസ് ഓഫിസർമാരായ സുബാഷ് കുമാര്‍, വിജേഷ്, അനിഷ് കുമാര്‍, ലാല്‍ കൃഷ്ണ, അനിഷ്, അർജുന്‍, വനിത സിവില്‍ എക്‌സൈസ് ഓഫിസര്‍ ഇന്ദുലേഖ തുടങ്ങിയവര്‍ വാഹന പരിശോധനയില്‍ പങ്കെടുത്തു.

Tags:    
News Summary - Youth arrested with MDMA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.