തിരുവനന്തപുരം: മാനസികാസ്വാസ്ഥ്യത്തിന് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സക്കെത്തിയ രോഗി സുരക്ഷാ ജീവനക്കാരനെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഇറങ്ങിപ്പോയി.
പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാളെ വീട്ടിൽനിന്ന് കണ്ടെത്തി. മര്യനാട് സ്വദേശിയായ 32 കാരനാണ് ആശുപത്രിയിൽനിന്ന് കടന്നത്. ഇയാളുടെ കോവിഡ് പരിശോധനാ ഫലം പോസിറ്റിവാണെന്ന് കണ്ടെത്തിയിരുന്നു.
വ്യാഴാഴ്ച പുലർച്ച ഒന്നരയോടെയായിരുന്നു സംഭവം. കണ്ടെയ്മെൻറ് സോണിൽ നിന്നുള്ള രോഗികൾക്കായി പുതുതായി തുടങ്ങിയ ചികിത്സാ കേന്ദ്രത്തിലാണ് സംഭവം.
ഭാര്യക്കൊപ്പം ആശുപത്രിയിലെത്തിയ രോഗിയെ മനോരോഗവിദഗ്ധൻ പരിശോധിച്ച ശേഷം വാർഡിലേക്ക് മാറ്റുന്നതിനിടെയാണ് ഇയാൾ കടന്നത്.
ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷർമദ് നൽകിയ പരാതിയെ തുടർന്ന് മെഡിക്കൽ കോളജ് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാളെ വീട്ടിൽ നിന്ന് കണ്ടെത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.