നെ​യ്യാ​റ്റി​ൻ​ക​ര ശ്രീ​കൃ​ഷ്ണ സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ അ​ഷ്ട​പ​ദി അ​വ​ത​രി​പ്പി​ക്കാ​നെ​ത്തി​യ ഗ്രീ​ഷ്മ

യാഹി മാധവാ...കണ്ണന് മുന്നിൽ രാധയുടെ നൊമ്പരം പാടി ഗ്രീഷ്മ

‘ബ​ഹി​രി​വ മ​ലി​ന​ത​രം ത​വ കൃ​ഷ്ണ മ​നോ​പി ഭ​വി​ഷ്യ​തി നൂ​നം

ക​ഥ​മ​ഥ വ​ഞ്ച​യ​സേ ജ​ന​മ​നു​ഗ​ത​മ​സ​മ​ശ​ര​ജ്വ​ര​ദൂ​നം

യാ​ഹി മാ​ധ​വ യാ​ഹി കേ​ശ​വ മാ ​വ​ദ കൈ​ത​വ​വാ​ദം

താ​മ​നു​സ​ര സ​ര​സീ​രു​ഹ​ലോ​ച​ന യാ ​ത​വ ഹ​ര​തി വി​ഷാ​ദം’

പ്ര​ണ​യ​വി​ര​ഹ​ത്താ​ല്‍ ഹൃ​ദ​യം നു​റു​ങ്ങി​യ ‍രാ​ധ​യു​ടെ നൊ​മ്പ​രം ശ്രീ​കൃ​ഷ്ണ​സ​ന്നി​ധി​യി​ല്‍ അ​ഷ്ട​പ​ദി​യാ​യി ചൊ​ല്ലി​ത്തീ​ര്‍ക്കു​മ്പോ​ള്‍ ഗ്രീ​ഷ്മ​യു​ടെ ഉ​ള്ള​വും ‌വി​ങ്ങി. ഇ​ഷ്ട​ദേ​വ​നു​മു​ന്നി​ല്‍ എ​ല്ലാം​മ​റ​ന്ന് ഒ​രു നി​മി​ഷം പ്ര​ണ​യ​മ​ഴ​പൊ​ഴി​ച്ചു...

ജി​ല്ല ക​ലോ​ത്സ​വ വേ​ദി​യി​ലേ​ക്ക് തി​രി​ച്ച​പ്പോ​ള്‍ത​ന്നെ ഗ്രീ​ഷ്മ​യും അ​മ്മ ശ്രീ​ലേ​ഖ​യും ഉ​ള്ളി​ല്‍ ഉ​റ​പ്പി​ച്ചി​രു​ന്നു, ഇ​ത്ത​വ​ണ സ​മ്മാ​നം കി​ട്ടി​യാ​ലും ഇ​ല്ലെ​ങ്കി​ലും മാ​ർ​ത്താ​ണ്ഡ​വ​ർ​മ​യെ എ​ട്ടു​വീ​ട്ടി​ൽ പി​ള്ള​മാ​രി​ൽ​നി​ന്ന്​ ര​ക്ഷി​ച്ച അ​മ്മ​ച്ചി പ്ലാ​വി​നും ശ്രീ​കൃ​ഷ്ണ​നും മു​ന്നി​ലാ​യി അ​ഷ്ട​പ​ദി അ​വ​ത​രി​പ്പി​ക്ക​ണം. തി​ങ്ക​ളാ​ഴ്ച എ​ച്ച്.​എ​സ്‌ വി​ഭാ​ഗം അ​ഷ്ട​പ​ദി​യി​ല്‍ ഒ​ന്നാം​സ്ഥാ​നം ല​ഭി​ച്ച​തോ​ടെ ഗ്രീ​ഷ്മ മ​ന​സി​ൽ ഉ​റ​പ്പി​ച്ചു, എ​ന്തു​വ​ന്നാ​ലും ക​ണ്ണ​ന് മു​ന്നി​ൽ പാ​ടി​യി​ട്ടേ മ​ട​വൂ​രി​ലെ വീ​ട്ടി​ലേ​ക്ക് പോ​കൂ.

കി​ളി​മാ​നൂ​ർ ആ‍ര്‍.​ആ​ര്‍.​വി.​ജി.​വി.​എ​ച്ച്.​എ​സ്‌.​എ​സി​ലെ ഒ​മ്പ​താം ക്ലാ​സു​കാ​രി​യു​ടെ ആ​ഗ്ര​ഹ​മ​റി​ഞ്ഞ ക്ഷേ​ത്ര മേൽശാന്തിത​ന്നെ കൃ​ഷ്ണ​വി​ഗ്ര​ഹ​ത്തി​ന് സ​മീ​പം ഇ​ട​യ്ക്ക കൊ​ട്ടി​പ്പാ​ടാ​ന്‍ അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു. ബു​ധ​നാ​ഴ്ച രാ​വി​ലെ ഇ​ട​യ്ക്ക​യു​മാ​യി ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ ഗ്രീ​ഷ്മ ജി​ല്ല ക​ലോ​ത്സ​വ​ത്തി​ല്‍ ത​നി​ക്ക് സ​മ്മാ​നം ല​ഭി​ച്ച ‘യാ​ഹി മാ​ധ​വ, യാ​ഹി കേ​ശ​വ’ ചൊ​ല്ലി ക്ഷേ​ത്ര​ഭാ​ര​വാ​ഹി​ക​ളു​ടെ​യും ഭ​ക്ത​രു​ടെ​യും ഉ​ള്ളം​നി​റ​ച്ചു. ക​ലോ​ത്സ​വ​ത്തി​ല്‍ നാ​ട​ൻ പാ​ട്ടി​ല്‍ ര​ണ്ടാം​സ്ഥാ​നം ല​ഭി​ച്ച ഈ ​മി​ടു​ക്കി, വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ സം​സ്കൃ​ത സം​ഘ​ഗാ​ന​ത്തി​നും വ​ന്ദേ​മാ​ത​ര​ത്തി​നും മ​ത്സ​രി​ക്കാ​നി​റ​ങ്ങു​ന്നു​ണ്ട്.

Tags:    
News Summary - school kalolsavam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.