കഠിനംകുളം: കഠിനംകുളം പൊലീസ് സബ് ഇൻസ്പെക്ടർ ആർ. രതീഷ്കുമാറിനെ വാഹന പരിശോധനക്കിടെ ഇടിച്ചുവീഴ്ത്തിയശേഷം രക്ഷപ്പെട്ട പ്രതികൾ പൊലീസ് പിടിയിലായി.പെരുമാതുറ കൊട്ടാരംതുരുത്ത് പുത്തൻവീട്ടിൽ മുഹമ്മദ് അർഷാദ് (30), കഠിനംകുളം മുണ്ടൻചിറ മണക്കാട്ടുവിളാകം വയലരികത്തു വീട്ടിൽ ബിലാൽ (39) എന്നിവരെയാണ് കഠിനംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളിൽനിന്ന് സ്കൂട്ടറും പിടിച്ചെടുത്തു.
കഴിഞ്ഞ മൂന്നിന് വൈകുന്നേരം ഏേഴാടെയാണ് ചാന്നാങ്കര പാലത്തിന് സമീപം വാഹനപരിശോധനക്കിടയിൽ ബൈക്കിലെത്തിയ രണ്ടുപേർ പൊലീസിനെ മറികടന്ന് പോകാൻ ശ്രമിക്കുന്നതിനിടെ എസ്.ഐയെ ഇടിച്ചുവീഴ്ത്തി കടന്നുകളഞ്ഞത്.റോഡിൽ തലയിടിച്ച് വീണ് എസ്.െഎക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.എസ്.ഐ രതീഷ്കുമാറിനെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.