തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സെക്രട്ടേറിയറ്റ് ഗാർഡനിൽ കൃഷിചെയ്ത പച്ചക്കറി മന്ത്രി കടകംപള്ളി സുരേന്ദ്രൻ വിളവെടുത്തു.
കഴിഞ്ഞ നാലുവർഷമായി സംസ്ഥാനത്ത് നടപ്പാക്കിവരുന്ന ഹരിതകേരളം പദ്ധതിയുടെ വിജയകരമായ തുടർച്ചയാണ് സുഭിക്ഷകേരളം പദ്ധതിയെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ആവശ്യമായ പച്ചക്കറിയുടെ നൂറ് ശതമാനവും ഇവിടെത്തന്നെ കൃഷി ചെയ്യുന്നതിനാണ് ലക്ഷ്യമിടുന്നത്. സുഭിക്ഷ കേരളത്തിലൂടെ 29000 ഹെക്ടറോളം തരിശുഭൂമി കൃഷിയോഗ്യമാക്കാനായതായും മന്ത്രി വ്യക്തമാക്കി.
തക്കാളി, വഴുതന, മുളക് എന്നിവയുടെ വിളവെടുപ്പാണ് നടന്നത്. ഇതിനുപുറമെ വെണ്ട, ചീര, അമര, പയർ, വെള്ളരി എന്നിവയും കൃഷി ചെയ്യുന്നുണ്ട്.
സെക്രട്ടേറിയറ്റിലെ ജീവനക്കാരുടെ കൂട്ടായ്മയായ ഗ്രീൻ ലീഫിെൻറ നേതൃത്വത്തിലാണ് പച്ചക്കറി കൃഷി ചെയ്യുന്നത്. ജൈവരീതിയിൽ ആയിരത്തോളം മൺചട്ടികളിലാണ് കൃഷി നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.