തിരുവനന്തപുരം: വഞ്ചിയൂരിൽ കഴിഞ്ഞ ദിവസം മധ്യവയസ്കനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മൂന്ന് പ്രതികളെ വഞ്ചിയൂർ പൊലീസ് അറസ്റ്റ് ചെയ്തു. പേട്ട ചായക്കുടി ലെയിനിൽ ജവ വില്ലയിൽ സന്തോഷ് (33) , വഞ്ചിയൂർ കുന്നുകുഴി മടത്തുവിളാകത്ത് വീട്ടിൽ സനൽകുമാർ (38), പാപ്പനംകോട് എസ്റ്റേറ്റ് സത്യൻ നഗർ ഹൗസ് നമ്പർ - 104 ൽ വിജയകുമാർ (40) എന്നിവരാണ് പിടിയിലായത്.
ശ്രീകണ്ഠേശ്വരം ശിവകൃപ വീട്ടിൽ വേലായുധൻ നായരുടെ മകൻ ലുട്ടാപ്പി സതീഷ് എന്ന സതീഷിനെ (49) ചൊവ്വാഴ്ച ഉച്ചക്ക് 12.3 ന് ശ്രീകണ്ഠേശ്വരം എൻ.എസ്.എസ് കരയോഗം ഹാളിൽവെച്ച് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച എട്ടംഗ സംഘത്തിലെ മൂന്നുപേരെയാണ് പിടികൂടിയത്. ഒന്നാം പ്രതിയുമായുളള സാമ്പത്തിക ഇടപാട് ഒത്തുതീർപ്പാക്കാത്ത വൈരാഗ്യമാണ് ആക്രമണത്തിൽ കലാശിച്ചത്. തലക്ക് സാരമായി പരിക്കേറ്റ സതീഷ് ചികിത്സയിലാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.