തിരുവനന്തപുരം: നിയമസഭയിലെ വാച്ച് ആന്‍ഡ് വാര്‍ഡുകളെ അഡീഷനല്‍ ചീഫ് മാര്‍ഷല്‍ മാനസികമായി പീഡിപ്പിക്കുന്നതായി പരാതിപ്പെട്ട പൊലീസുകാരനെ മാറ്റി. നിയമസഭയിലെ വാച്ച് ആന്‍ഡ് വാര്‍ഡ് െഡപ്യൂട്ടേഷന് അവസാനിപ്പിച്ച ഇദ്ദേഹത്തെ പൊലീസിലേക്ക് മടക്കി അയക്കുകയായിരുന്നു. കൊല്ലം ജില്ലയിലെ കൊട്ടിയം സ്റ്റേഷനില്‍ നിയമനവും നല്കി. പ്രസവത്തിനായി ഭാര്യയെ ആശുപത്രിയിലാക്കിയതിനെ തുടര്‍ന്ന് പൊലീസുകാരന് അഡീഷനല്‍ ചീഫ് മാര്‍ഷലിനോട് അവധി ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല. തുടര്‍ന്ന് പൊലീസുകാരന് പരാതി നല്കി. സി.പി.ഐ അനുഭാവിയായ പൊലീസുകാരന്റെ വിഷയത്തില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ഇടപെട്ടിട്ടും അഡീഷനല്‍ മാര്‍ഷലിനെതിരെ നടപടി ഉണ്ടായില്ലെന്നാണ് വാച്ച് ആന്‍ഡ് വാര്‍ഡുമാര്‍ പറയുന്നത്.
രണ്ടാഴ്ച മുമ്പ് അഡീഷനല്‍ ചീഫ് മാര്‍ഷലിന്റെ ശകാരത്തെത്തുടര്‍ന്ന് വനിത വാച്ച് ആന്‍ഡ് വാര്‍ഡ് കുഴഞ്ഞുവീണിരുന്നു. ഇവരെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലും ഇവിടെ നിന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുട്ടിക്ക് സുഖമില്ലാത്തതിനാല്‍ അവധി എടുത്ത വനിത വാച്ച് ആന്‍ഡ് വാര്‍ഡ് ജോലിയില്‍ തിരികെ പ്രവേശിച്ചപ്പോഴായിരുന്നു ശകാരം. ഇവരുടെ ഭര്‍ത്താവ് സെക്രട്ടറിക്ക് നേരിട്ട് പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല.
കഴിഞ്ഞ എട്ടുമാസമായി ചീഫ് മാര്‍ഷല്‍ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. അഡീഷനല്‍ ചീഫ് മാര്‍ഷലിനാണ് ചുമതല. എം.എൽ.എമാര്‍ ഉള്‍പ്പെടെ അഡീഷനല്‍ ചീഫ് മാര്‍ഷലിന്റെ നടപടികള്‍ക്കെതിരേ പരാതി ഉയര്‍ത്തിയിട്ടും സി.പി.എം അനുഭാവിയായ ഇദ്ദേഹത്തെ സംരക്ഷിക്കുകയാണ് സ്പീക്കറെന്നാണ് പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.