ആറ്റിങ്ങൽ: വിദേശ വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ പ്രതി പിടിയിൽ. ആറ്റിങ്ങൽ സ്വദേശിനിയും കോടതി ജീവനക്കാരിയുമായ യുവതിയിൽ നിന്ന് യു.കെയിലേക്ക് ജോലി വാഗ്ദാനം നൽകി 14 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയായ കണ്ണൂർ ചാലോട് വാണിയപ്പാറ മുഞ്ഞനാട് സ്വദേശി അഭിലാഷ് ഫിലിപ്പ് (38) ആണ് ആറ്റിങ്ങൽ പോലീസിന്റെ പിടിയിലായത്.
സ്റ്റാർ നെറ്റ് ഇൻറർനാഷണൽ റിക്രൂട്ട്മെൻറ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ കമ്പനി നടത്തിയിരുന്ന പ്രതി യു.കെയിലും വിദേശ രാജ്യങ്ങളിലും ആകർഷകമായ ശമ്പളം ലഭിക്കുമെന്നും, ജോലി തരപ്പെടുത്തി വിസ നൽകാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് പണം തട്ടിയെടുത്തത്.
സാമൂഹിക മാധ്യമങ്ങളിൽ ആകർഷകമായ രീതിയിൽ കമ്പനിയുടെ പ്രൊഫൈൽ നൽകി ഉദ്യോഗാർഥികളെ വിശ്വസിപ്പിച്ച് വ്യാജ സ്പോൺസർഷിപ് സർട്ടിഫിക്കറ്റ് തരപ്പെടുത്തി പണം കൈപ്പറ്റിയ ശേഷം അത് ആസ്ട്രേലിയയിലുള്ള കമ്പനിയിലേക്ക് മറ്റൊരു പാർട്ണറുടെ അകൗണ്ടിലേക്ക് മാറ്റും.
നൂറുകണക്കിന് ആളുകളിൽ നിന്ന് ഏകദേശം 10 കോടിയോളം രൂപ ഇപ്രകാരം ഇയാൾ തട്ടിയെടുത്തതായി അന്വേഷണത്തിൽ വിവരം ലഭിച്ചിട്ടുണ്ട്. ആറ്റിങ്ങൽ, കല്ലമ്പലം, വിയ്യൂർ, എറണാകുളം ടൗൺ സൗത്ത്, പുത്തൻവേലിക്കര തുടങ്ങിയ പല പോലീസ് സ്റ്റേഷനുകളിലായി പ്രതിയുടെ പേരിൽ പത്തോളം കേസുകൾ നിലവിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.