ഗ്ലോ​ബ​ല്‍ സ​യ​ന്‍സ് ഫെ​സ്റ്റി​വ​ല്‍ കേ​ര​ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശാ​സ്ത്ര, സാ​ങ്കേ​തി​ക, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​മേ​ധാ​വി​ക​ളു​ടെ യോ​ഗ​ത്തി​ല്‍ മ​ന്ത്രി കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍ സം​സാ​രി​ക്കു​ന്നു 

കേരളത്തില്‍ സയന്‍സ് സിറ്റി ഉണ്ടാകണം -മന്ത്രി

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ല്‍ സ്ഥി​ര​മാ​യി സ​യ​ന്‍സ് സി​റ്റി ഉ​ണ്ടാ​ക​ണ​മെ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍ പ​റ​ഞ്ഞു. കേ​ര​ള ശാ​സ്ത്ര സാ​ങ്കേ​തി​ക പ​രി​സ്ഥി​തി കൗ​ണ്‍സി​ലും അ​മ്യൂ​സി​യം ആ​ര്‍ട്ട്​ സ​യ​ന്‍സും ചേ​ര്‍ന്ന് ഡി​സം​ബ​റി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ഗ്ലോ​ബ​ല്‍ സ​യ​ന്‍സ് ഫെ​സ്റ്റി​വ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശാ​സ്ത്ര, സാ​ങ്കേ​തി​ക, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​മേ​ധാ​വി​ക​ളു​ടെ യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മു​ഖ്യ​മ​ന്ത്രി​യു​ടെ ശാ​സ്ത്രോ​പ​ദേ​ഷ്ടാ​വ് ഡോ. ​എം.​സി. ദ​ത്ത​ന്‍, ശാ​സ്ത്ര സാ​ങ്കേ​തി​ക വ​കു​പ്പ് എ​ക്സ്-​ഒ​ഫി​ഷ്യൊ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി പ്രൊ​ഫ. കെ.​പി. സു​ധീ​ര്‍, ശാ​സ്ത്ര സാ​ങ്കേ​തി​ക പ​രി​സ്ഥി​തി കൗ​ണ്‍സി​ല്‍ മെം​ബ​ര്‍ സെ​ക്ര​ട്ട​റി ഡോ. ​എ​സ്. പ്ര​ദീ​പ് കു​മാ​ര്‍, ഫെ​സ്റ്റി​വ​ൽ ഡ​യ​റ​ക്ട​ര്‍ ജി. ​അ​ജി​ത് കു​മാ​ര്‍, അ​മ്യൂ​സി​യം ട്ര​സ്റ്റി പി.​എ​സ്. ബ​ബി​ത എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. 

Tags:    
News Summary - There should be a Science City in Kerala - Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.