വെള്ളറട: തമിഴ്നാട്ടില്‍നിന്ന് കേരളത്തിലേക്ക് കടത്തിയ 200 കിലോയോളം കഞ്ചാവ് പോലീസ് പിടികൂടി. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലം ഐരക്കുഴി ചിതറാല്‍ ബിനിയം മന്‍സിലില്‍ ഷിഹാബുദ്ദീന് (39), തഞ്ചാവൂര്‍ 33 ബി മുസ്ലീം സ്ര്ടീറ്റ് വള്ളത്തില്‍ മുഹമ്മദ് നിയാസ് (28), കോല്ലം മാങ്കോട്ട്കുഴി കല്ല് വിട്ടാംകുഴി ഷാമിന്ഷാ മന്‍സിലില്‍ ഷമീന്ഷ(34), വെഞ്ഞാറമൂട് മണ്ണടി കുറ്റിമൂട് ഗൗരിനന്ദനത്തില്‍ ആദര്‍ശ് (47) എന്നിവരാണ് പിടിയിലായത്.
കാറിന്റെ പിന്‍സീറ്റ് ഇളക്കിമാറ്റി അതിനടിയിലും ഡിക്കിയിലുമായി അഞ്ചു ചാക്കുകളിലായിട്ടാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. വെള്ളിയാഴ്ച രാത്രി ഒന്‍പത് അരയോടെ പന്നിമലയിലാണ് കഞ്ചാവ് പിടികൂടിയത്. അതിര്‍ത്തി ചെക്ക്പോസ്റ്റ് വഴി സംസ്ഥാനത്തേക്ക് വന്‍തോതില്‍ കഞ്ചാവ് കടത്തുന്നതായി റൂറല്‍ എസ്.പി. കിരണ്നാരായണന് കിട്ടിയ വിവരത്തെ തുടര്‍ന്ന് വൈകീട്ട് മുതല്‍ ആറാട്ടുകുഴിയില്‍ വെള്ളറട പോലീസും ഡാന്‍സാഫ് സംഘവും ബാരിക്കേഡ് സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കിയിരുന്നു. സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ പ്രസാദ്, സബ് ഇൻസ്പെക്ടര്‍മാരായ റസല്‍രാജ്, ശശികുമാര്‍, സി പി ഒ മാരായ പ്രദീപ്, ദീബു, പ്രജീഷ്, ജിജു, അരുണ്‍ അടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതി പ്രതികളെ റിമാന്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.