പോത്തൻകോട്: സിനിമ ചിത്രീകരണത്തിനായി ഉപയോഗിക്കുന്ന നോട്ടുകെട്ടുകൾ പൊലീസ് പിടികൂടി. അണ്ടൂർക്കോണം പോസ്റ്റ് ഓഫിസ് റോഡിൽ വാടക വീട്ടിൽനിന്നാണ് കള്ളനോട്ട് കണ്ടെടുത്തത്.
ഫോർട്ട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പ്രതിയെ പിടികൂടാനെത്തിയപ്പോഴാണ് പ്രതി താമസിച്ചിരുന്ന വാടക വീട്ടിൽനിന്ന് കള്ളനോട്ട് കണ്ടെത്തിയത്. ഫോർട്ട് സി.ഐ രാഗേഷിെൻറ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ ഫോർട്ട് പൊലീസ് കസ്റ്റഡിയിലെടുത്തു. നോട്ടിരട്ടിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് ആളുകളിൽനിന്ന് പണം വാങ്ങിയതിനുശേഷം മുന്നിലും പിറകിലും യഥാർഥ നോട്ട് െവച്ചതിനുശേഷം ഇടക്ക് കള്ളനോട്ട് െവച്ച് പായ്ക്ക് ചെയ്തുകൊടുക്കുന്നതാണ് ഇവരുടെ രീതി. വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച വാഹനങ്ങളിലാണ് പ്രതികളുടെ യാത്ര. 2020ൽ ഫോർട്ട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതികളെ പിടികൂടാനെത്തിയപ്പോഴാണ് നോട്ടുകെട്ടുകൾ പൊലീസ് കണ്ടെടുത്തത്.
ഷൂട്ടിങ്ങിനായി ഉപയോഗിക്കുന്ന നോട്ടുകളാണ് കണ്ടെടുത്തത്. നോട്ടടിക്കാനായി ഉപയോഗിക്കുന്ന പ്രിൻറിങ് മെഷീനും വാഹനങ്ങളുടെ നമ്പർ വ്യാജ പ്ലേറ്റും പൊലീസ് കണ്ടെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.