ബാറിൽ രണ്ടുപേരെ വെട്ടിയ കേസിൽ രണ്ടു പ്രതികൾ അറസ്റ്റിൽ

പ്രതികളെ സംഭവം നടന്ന ബാർ ഹോട്ടലിൽ തെളിവെടുപ്പിന്​ എത്തിച്ചപ്പോൾ

ബാറിൽ രണ്ടുപേരെ വെട്ടിയ കേസിൽ രണ്ടു പ്രതികൾ അറസ്റ്റിൽ

പോത്തൻകോട് : ബാറിൽ സംഘർഷത്തിനിടെ രണ്ടുപേരെ വെട്ടിയ കേസിൽ രണ്ട്​ പ്രതികൾ അറസ്റ്റിൽ. അയിരൂപ്പാറ സ്വദേശികളായ ശ്യാംരാജ്(28), ബിനു (28) എന്നിവരെയാണ് പോത്തൻകോട് പോലീസ് അറസ്റ്റു ചെയ്തത്. പോത്തൻകോട് ജംഗ്ഷന്​ സമീപത്തെ ബാറിലുണ്ടായ സംഘർഷത്തിലാണ് വാവറയമ്പലം ഗാന്ധിനഗർ കൈലാസം വീട്ടിൽ സജീവ‌രാജ് (27), സുഹൃത്ത് ഷിജിൻ (26) എന്നിവർക്ക് വെട്ടേറ്റത്. കഴിഞ്ഞ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ഈ കേസിലെ മൂന്നാം പ്രതിയായ വിഷ്ണു ഒളിവിലാണ്.

പ്രതികളെ സംഭവത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതികളെ കോടതി റിമാൻഡ് ചെയ്തു. വട്ടപ്പാറ ഇൻസ്പെക്ടർ ശ്രീജിത്ത്, പോത്തൻകോട് എസ് ഐ രാഹുൽ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. 

Tags:    
News Summary - Two suspects arrested in stabbing case at bar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.