വഞ്ചിയൂർ: ബാറിലെ അടിപിടിയുമായി ബന്ധപ്പെട്ട് വിവരമന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണം നടത്തിയ കേസിലെ രണ്ടുപേരെ വഞ്ചിയൂർ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തില്‍ വഞ്ചിയൂർ എസ്.ഐ അരുണ്‍കുമാര്‍, സി.പി.ഒ ഷാബു എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഞായറാഴ്ച രാത്രി 11നായിരുന്നു കേസിന്നാസ്പദമായ സംഭവം.
ആക്രമണവുമായി ബന്ധപ്പെട്ട് പേട്ട ഹൗസ് നമ്പര്‍ 146ല്‍ സഞ്ജു (36), പേട്ട പെരുന്താന്നി മുരുക ഭവനില്‍ കണ്ണാടി സുനില്‍ എന്ന സുനില്‍ (33) എന്നിവരെ വഞ്ചിയൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. സ്റ്റേഷന് പരിധിയിലെ ബാറിലെത്തിയ പ്രതികള്‍ അടിപിടിയുണ്ടാക്കുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസെത്തിയത്. പ്രതികളെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്.
എസ്.ഐക്ക് വലതു കൈയിലെ തള്ളവിരലിന് പൊട്ടലേറ്റു. ഷാബുവിനും ആക്രമണത്തില്‍ പരിക്കുണ്ട്. ഇവര്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടി. പ്രതികള്‍ നിരവധി ക്രിമിനല്‍ക്കേസുകളില്‍ ഉള്‍പ്പെട്ടവരാണെന്നു പൊലീസ് അറിയിച്ചു. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.