വഞ്ചിയൂര്‍: മാരകായുധങ്ങള്‍ കൈവശം സൂക്ഷിച്ച കേസിലെ നാലു പ്രതികളെ വഞ്ചിയൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരംപാറ ലെയിന്‍ കരിത്തോട് ടി.സി-7 /121 ചാമവിള വീട്ടില്‍ അരുണ്‍ (30), മുട്ടത്തറ കമലേശ്വരം പെരുനെല്ലി പുതുവല്‍പുത്തന്‍വീട്ടില്‍ ആനന്ദ് (30), മെഡിക്കല്‍ കോളജ് ചെറുവയ്ക്കല്‍ മഞ്ചാടി മഞ്ഞടിക്കുന്നില്‍വീട്ടില്‍ സിബിന് (30), ശാസ്തമംഗലം കാഞ്ഞിരംപാറ പഴവിള പുത്തന്‍വീട്ടില്‍ ആരോമല്‍ (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ ചിറക്കുളം കോളനി റോഡില്‍ വെള്ളിയാഴ്ച പുലര്‍ച്ച 1.25ന് പൊലീസ് മഹീന്ദ്ര വാഹനം പരിശോധിച്ചപ്പോഴാണ് ഡാഷ് ബോര്‍ഡിലും ഡിക്കിയിലുമായി മാരകായുധങ്ങള്‍ കണ്ടെത്തിയത്. പ്രതികള്‍ വിവിധ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.