തിരുവനന്തപുരം: ദത്ത് വിവാദത്തിലും മുഖ്യമന്ത്രിയുടെ ഓഫിസിന് നേരെയും സി.പി.എം വഞ്ചിയൂർ ഏരിയ സമ്മേളനത്തിൽ രൂക്ഷ വിമർശനം. സി.പി.എം സമ്മേളനങ്ങൾ ആരംഭിച്ചശേഷം നേതൃത്വത്തെ പ്രതിക്കൂട്ടിൽ നിർത്തുന്നത് ഇതാദ്യമാണ്. ദത്ത് വിവാദത്തിൽ സംസ്ഥാന ശിശുക്ഷേമസമിതിക്ക് നേരെയും വിമർശനം ഉയർന്നു.
അനുപമ വിഷയം പാർട്ടിക്ക് നാണക്കേട് ഉണ്ടാക്കിയെന്ന് ചർച്ചയിൽ അംഗങ്ങൾ പറഞ്ഞു. വിഷയത്തിൽ നടപടി വൈകുന്നത് കുറ്റകരമായ അനാസ്ഥയാണെന്ന് ചിലർ ചൂണ്ടിക്കാട്ടി. മാതാവിന് കുത്തിനെ കിട്ടണമെന്നാണ് നിലപാടെന്ന് ചർച്ചക്ക് മറുപടി പറഞ്ഞ ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ ശിശുക്ഷേമസമിതിയെ ന്യായീകരിച്ചുകൊണ്ട് പറഞ്ഞു.
സ്റ്റാഫ് അംഗങ്ങളുടെ നിയമനത്തിലാണ് മുഖ്യമന്ത്രിയുടെ ഓഫിസിന് നേരെ വിമർശനം ഉയർന്നത്. സർക്കാറിന് നാണക്കേടുണ്ടാക്കിയ സ്റ്റാഫിനെ ഒഴിവാക്കാത്തത് എന്തുകൊണ്ടെന്ന് പ്രതിനിധികൾ പിണറായി വിജയെൻറ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രെൻറ പേര് പറയാതെ ചോദിച്ചു.
തിരുവനന്തപുരം നഗരസഭക്കെതിരെയും വിമർശനമുണ്ടായി. അഴിമതി ആരോപണങ്ങളിൽ വ്യക്തമായ മറുപടി വേണമെന്ന് പ്രതിനിധികൾ ആവശ്യപ്പെട്ടു. അഴിമതി െവച്ചുപൊറുപ്പിക്കരുത്. നഗരഭരണം പ്രവർത്തകരുടെ വിയർപ്പിെൻറ ഫലമാണെന്നും പ്രതിനിധികൾ ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.