Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVanchiyoorchevron_rightഅനധികൃത...

അനധികൃത വാഹനപാര്‍ക്കിങ്​; വീര്‍പ്പുമുട്ടി ആയുര്‍വേദ കോളജ് ജങ്​ഷന്‍

text_fields
bookmark_border
Illegal parking
cancel
camera_alt

ആ​യു​ര്‍വേ​ദ കോ​ള​ജ് ജ​ങ്​​ഷ​നി​ല്‍ റോ​ഡി​ന്റെ ഇ​ട​തു​വ​ശം ചേ​ര്‍ന്ന് അ​ന​ധി​കൃ​ത​മാ​യി പാ​ര്‍ക്ക് ചെ​യ്തി​രി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ള്‍ കാ​ര​ണ​മു​ണ്ടാ​കു​ന്ന ഗ​താ​ഗ​ത​ക്കു​രു​ക്ക്

വ​ഞ്ചി​യൂ​ര്‍: പു​ളി​മൂ​ട് ജ​ങ്​​ഷ​ന്‍ മു​ത​ല്‍ ആ​യു​ര്‍വേ​ദ കോ​ള​ജ് വ​രെ റോ​ഡി​ന്റെ ഒ​രു വ​ശ​ത്താ​യി അ​ന​ധി​കൃ​ത വാ​ഹ​ന പാ​ര്‍ക്കി​ങ്ങി​നെ തു​ട​ര്‍ന്ന് കാ​ല്‍ന​ട​യാ​ത്രി​ക​ര്‍ക്കും കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സു​ക​ള്‍ക്കും മ​റ്റ് വാ​ഹ​ന​ങ്ങ​ള്‍ക്കും ക​ട​ന്നു​പോ​കാ​നാ​ത്ത അ​വ​സ്ഥ​യെ​ന്ന് പ​രാ​തി. പു​ളി​മൂ​ട് ജ​ങ്​​ഷ​നി​ല്‍നി​ന്ന്​ തു​ട​ങ്ങി ആ​യു​ര്‍വേ​ദ കോ​ള​ജ് വ​രെ റോ​ഡി​ന്റെ ഇ​ട​തു​വ​ശ​ത്താ​യി അ​ന​ധി​കൃ​മാ​യി വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍ക്ക് ചെ​യ്യു​ന്ന​തു​കാ​ര​ണം പാ​ള​യം ഭാ​ഗ​ത്തു​നി​ന്ന്​ കി​ഴ​ക്കേ​കോ​ട്ട​യി​ലേ​ക്കും ത​മ്പാ​നൂ​ര്‍ ഭാ​ഗ​ത്തേ​ക്കും പോ​കു​ന്ന കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സു​ക​ളി​ല്‍ ആ​യു​ര്‍വേ​ദ കോ​ള​ജ് ജ​ങ്ഷ​​നി​ല്‍ ആ​ളി​റ​ക്കാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്.

സ്​​റ്റോ​പ്പി​ൽ നി​ര്‍ത്തു​ന്ന ബ​സി​ന്‍റെ ഡോ​ര്‍ തു​റ​ക്കാ​ന്‍ ക​ഴി​യാ​ത്ത​വി​ധ​മാ​ണ് അ​ന​ധി​കൃ​ത പാ​ര്‍ക്കി​ങ്. ഇ​തു​കാ​ര​ണം ആ​യു​ര്‍വേ​ദ കോ​ള​ജ് ജ​ങ്​​ഷ​നി​ല്‍ കാ​ല്‍ന​ട​യാ​യി എ​ത്തു​ന്ന യാ​ത്ര​ക്കാ​ര്‍ക്ക് ഇ​ട​തു​വ​ശ​ത്തു​നി​ന്ന്​ സീ​ബ്രാ ലൈ​ന്‍ ക​ട​ന്ന് മ​റു​വ​ശ​ത്തെ​ത്താ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്. അ​ന​ധി​കൃ​ത പാ​ര്‍ക്കി​ങ്​ കാ​ര​ണം ആ​യു​ര്‍വേ​ദ കോ​ള​ജ് ജ​ങ്​​ഷ​നി​ല്‍ രാ​വി​ലെ 9.30 മു​ത​ല്‍ രാ​ത്രി 10 മ​ണി​വ​രെ​യും വ​ന്‍ ഗ​താ​ഗ​ത​ക്കു​രു​ക്കാ​ണ്. ര​ണ്ട് ട്രാ​ഫി​ക് പൊ​ലീ​സു​കാ​രു​ടെ സേ​വ​നം അ​വ​ര്‍ റോ​ഡ് ക്രോ​സ്​ ചെ​യ്യി​ക്കു​ന്ന​തി​ലും മ​റ്റ് വാ​ഹ​ന​ങ്ങ​ളെ കു​ന്നും​പു​റം ഭാ​ഗ​ത്തേ​ക്കും​ എം.​ജി റോ​ഡി​ലേ​ക്കും ക​ട​ത്തി​വി​ടു​ന്ന​തി​ലും ഒ​തു​ങ്ങു​ന്നു. ഈ ​ഭാ​ഗ​ത്ത് കൂ​ടു​ത​ല്‍ പൊ​ലീ​സു​കാ​രെ നി​യ​മി​ച്ച് അ​ന​ധി​കൃ​ത വാ​ഹ​ന പാ​ര്‍ക്കി​ങ്​ ന​ട​ത്തു​ന്ന​വ​രെ പി​ടി​കൂ​ടി ത​ക്ക​താ​യ ശി​ക്ഷ ന​ല്‍ക​ണ​മെ​ന്നാ​ണ് പൊ​തു​ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Illegal ParkingThiruvananthapuram News
News Summary - Illegal parking
Next Story